ഫ്രാന്‍സില്‍ ആള്‍ത്താമസമില്ലാതിരുന്ന വീട്ടില്‍ നിന്ന് നിധി കിട്ടി!
വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതിരുന്നതിനാല്‍ വീട് പൊളിച്ചുനീക്കാനെത്തിയ സംഘത്തിന് വീട്ടില്‍ നിന്ന് ഒരു കുടം സ്വര്‍ണം കിട്ടി. ഫ്രാന്‍സിലെ ക്രുംപെറിലായിരുന്നു സംഭവം.
വീടിന്റെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ഈയം കൊണ്ടുണ്ടാക്കിയ ഒരു കുടത്തിനുള്ളിലായിരുന്നു സ്വര്‍ണനാണയങ്ങള്‍ സൂക്ഷിച്ചിരുന്നത്.
1870-ല്‍ പുറത്തിറക്കിയ 600 ബെല്‍ജിയം സ്വര്‍ണനാണയങ്ങളാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. ഇതിന്റെ യഥാര്‍ഥ മൂല്യം കണക്കാക്കിയിട്ടില്ല.
നിധി കണ്ടെടുത്തവര്‍ അത് പോലീസിന് കൈമാറി. ഇത്തരത്തിലുള്ള പഴയ നിധികള്‍ കണ്ടെത്തിയാല്‍, ഫ്രാന്‍സിലെ നിയമമനുസരിച്ച് അതില്‍ പകുതി നിധി ഇരുന്ന സ്ഥലത്തിന്റെ ഉടമസ്ഥനും, ബാക്കി പകുതി നിധി കണ്ടെടുത്തയാള്‍ക്കും അവകാശപ്പെട്ടതാണ്.
ഇപ്പോള്‍ കിട്ടിയിരിക്കുന്ന നിധിക്ക് കുറഞ്ഞത് ഒരു കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha