പാലുംവെള്ളം! സംസ്ഥാന ബവ്‌റിജസ് ഔട്ട് ലെറ്റില്‍ നിന്നു വാങ്ങിയ റം വെള്ളമൊഴിച്ചപ്പോള്‍ 'പാല്‍' ആയി മാറി!
കോട്ടൂളി സ്വദേശിയായ ഒരു റിട്ട. ഉദ്യോഗസ്ഥന്‍ നഗരത്തിലെ ഒരു ബവ്‌റിജസ് കടയില്‍ നിന്നു വാങ്ങിയ റമ്മിലേക്ക് വെള്ളം ഒഴിച്ചപ്പോള്‍ റം 'പാല്‍' ആയി മാറിയ കാഴ്ച കണ്ടു അമ്പരന്നു.
വാങ്ങിയ ദിവസം രാത്രി വീട്ടില്‍വച്ചു കഴിച്ചപ്പോള്‍ രുചി വ്യത്യാസം ഉള്ളതായി അനുഭവപ്പെട്ടിരുന്നു. നിറവ്യത്യാസം അപ്പോള്‍ ശ്രദ്ധിച്ചില്ല. ബാക്കി റം സൂക്ഷിച്ചുവച്ചു.
പിറ്റേദിവസം രാവിലെ കഴിക്കാനായി അല്‍പം ഗ്ലാസിലെടുത്ത് അതിലേക്കു വെള്ളം പകര്‍ന്നപ്പോഴാണ് നിറം മാറിയത്.ഏതായാലും നിറവ്യത്യാസവും രുചിവ്യത്യാസവും ഉണ്ടായെങ്കിലും ഇന്നലെ വൈകിട്ടുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha