ഇനി വളര്‍ത്തുനായകളുമായി അവരുടെ ഭാഷയില്‍ സല്ലപിക്കാം!
നായ സ്‌നേഹികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇംഗ്ലണ്ടിലെ സാല്‍ഫാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍, മനുഷ്യരുമായി സംവദിക്കാന്‍ നായ്ക്കള്‍ ഉപയോഗിക്കുന്ന 19 ആംഗ്യങ്ങളുടെ വ്യാഖ്യാനം ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്.
ഈ 19 ആംഗ്യങ്ങള്‍ കൊണ്ട് നായ്ക്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ വിശദീകരിക്കുന്നു. 37 നായ്ക്കളുടെ ദിവസവുമുള്ള പ്രവര്‍ത്തനങ്ങള്‍ ഷൂട്ട് ചെയ്‌തെടുത്തതിനുശേഷം ഇതു നിരീക്ഷിച്ചാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്.
നായ്ക്കള്‍ നിലത്ത് കിടന്ന് ഉരുളുന്നതും കൈ ഉയര്‍ത്തി കാണിക്കുന്നതും എടുത്തുചാടുന്നതും അവര്‍ക്ക് വിശക്കുന്നുണ്ട് എന്ന് നമ്മളോട് പറയുന്നതിനാണത്രേ. ഏതെങ്കിലുമൊരു വസ്തുവിനെ കണ്ട് ഇഷ്ടപ്പെട്ടാല്‍ നായ്ക്കള്‍ തലയാട്ടുമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha