ആളൊഴിഞ്ഞുപോയ ഗ്രാമം പ്രകൃതി കൈയേറി!
എഎഫ്പി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഒരിക്കല്‍ ആളും ആരവവും ഒക്കെ ഉണ്ടായിരുന്ന ഒരു മനോഹരഗ്രാമത്തിന്റേതാണ്.
എന്നാലിപ്പോള്‍ ഇവിടത്തെ വീടുകളും മതിലുകളുമൊക്കെ കൈയേറിയിരിക്കുകയാണ് പ്രകൃതി. അതും അഞ്ചു പൈസപോലും വാടക കൊടുക്കാതെ.
ചൈനയിലെ ഷെന്‍സാംഗ് ദീപിന്റെ ഇന്നത്തെ അവസ്ഥയാണ് ചിത്രങ്ങളില്‍ കാണുന്നത്.
മത്സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഈ ദ്വീപില്‍ പട്ടിണിയും ക്ഷാമവും പെരുകിയതോടെ ആളുകള്‍ ഗ്രാമമുപേക്ഷിച്ചു പോയി.
1990- മുതല്‍ ഇവിടെ സ്ഥിരം താമസക്കാരില്ല. എന്നാല്‍, മനുഷ്യരുപേക്ഷിച്ച വീടുകള്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രകൃതിയിപ്പോള്‍! ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha