പാവം നെയ്മര്‍ക്ക് തുള വീണ സോക്‌സേ ഉള്ളൂ!
സൂപ്പര്‍ താരങ്ങളുടെ ഓരോ ചലനവും വാത്തയാക്കാന്‍ നോക്കി നടക്കുന്ന മാധ്യമങ്ങളുടെ കണ്ണ് പതിഞ്ഞത് സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ മല്‍സരത്തിനിറങ്ങിയ ബ്രസീല്‍ താരം നെയ്മറിന്റെ ഇടതുകാലിലെ സോക്‌സിലേക്കായിരുന്നു. അതിന് ചെറിയൊരു അസ്വാഭാവികത ഉണ്ടായിരുന്നു. സോക്‌സില്‍ വലിയ രണ്ടു തുളകള്‍ !
മല്‍സരത്തിനിടെ ക്യാമറ കണ്ണുകളില്‍ ഈ തുളകളുടെ ദൃശ്യം പെടാതെ പോവില്ലല്ലോ. സ്വിസ് താരങ്ങളുടെ ഫൗളുകള്‍ക്ക് വിധേയമായാണ് നെയ്മറിന്റെ സോക്‌സ് കീറിയതെന്നതരത്തില്‍ വരെ പ്രചാരണം ഉണ്ടായി. എന്നാല്‍ സത്യം അങ്ങനല്ല.
ഫുട്‌ബോള്‍ കളിക്കാര്‍ മല്‍സരത്തിന് ഉപയോഗിക്കുന്ന സോക്‌സുകള്‍ക്ക് ഇറുക്കം കൂടുതലാണ്. 90 മിനിറ്റും ഓടിക്കളിക്കേണ്ടതിനാല്‍ കാഫ് (കണങ്കാലിലെ) മസിലിനു മേലുള്ള സമ്മര്‍ദം കുറയ്ക്കാനായാണ് നെയ്മര്‍ ഈ വിദ്യ പരീക്ഷിച്ചത്. കണങ്കാലിലെ പേശികള്‍ സംരക്ഷിക്കാന്‍ തുളയിട്ട സോക്‌സുമായി താരങ്ങള്‍ മുന്‍പും കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി താരം കൈല്‍ വാല്‍ക്കര്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ തുളയിട്ട സോക്‌സുമായി പലവട്ടം കളിക്ക് ഇറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha