ആനിബസന്റിന് മഹാത്മാഗാന്ധി 1924- ല്‍അയച്ച കത്തിന് 13 ലക്ഷം...!
മഹാത്മാഗാന്ധി ആനിബസന്റിന് അയച്ച പോസ്റ്റ് കാര്‍ഡ് അമേരിക്കയില്‍ ലേലത്തില്‍ പോയത് പതിമൂന്നര ലക്ഷത്തില്‍ പരം തുകയ്ക്ക്. 1924 നവംബര്‍ 30 എന്ന് തീയതി രേഖപ്പെടുത്തി, അപ്പുറത്തും ഇപ്പുറത്തും എംകെ ഗാന്ധിയുടെ കയ്യൊപ്പോടു കൂടിയ കത്തിന് വില 20,233 ഡോളര്‍ (ഏകദേശം 1376394.56 രൂപ) ആയിരുന്നു.
ഐറിഷ് വംശജയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളിയാകുകയും ചെയ്ത പ്രശസ്ത വനിതാനേതാവിന് തന്റെ മകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കി ഇരു പുറവും എഴുതി അയച്ച പോസ്റ്റുകാര്‍ഡാണിത്. മകന്‍ ദേവദാസിന്റെ യാത്രാകാര്യം ആനിബസന്റിനെ ധരിപ്പിക്കാനാണ് കത്ത് എഴുതിയത്.
കത്തുകിട്ടി വിവരം അറിയിച്ചതിന് നന്ദി, എന്റെ മകന്‍ ദേവ്ദാസ് ഇന്ന് രാത്രി അങ്ങോട്ട് തിരിക്കും. അവനെ ഒരു അതിഥിയെപ്പോലെ കരുതുക. ചെലവിന്റെ കാര്യം ഓര്‍ത്തു വിഷമിക്കേണ്ട. യമുനാദാസ് എനിക്ക് നല്‍കിയ ഖദര്‍ഷാള്‍ നിങ്ങള്‍ക്ക് അയയ്ക്കുന്നു. ഏറ്റവും നന്നായി നെയ്ത വിലമതിക്കാനാകാത്ത ഒരു സമ്മാനം തന്നെയായിരിക്കും ഇത്.''
''നിങ്ങളുടെ ബല്‍ജിയത്തിലെ താമസ സൗകര്യങ്ങളെ കുറിച്ച് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഗംഗാധരറാവു ദേശ്പാണ്ഡേ എന്നാണ് സെക്രട്ടറിയുടെ പേര്. നിങ്ങള്‍ക്ക് എന്തെല്ലാമാണ് പ്രത്യേക ആവശ്യമെന്ന അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. '' കത്തില്‍ ഗാന്ധിജി കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha