കൈകള്‍ക്കുണ്ടായിരുന്ന സ്വാധീനക്കുറവു മൂലം വലഞ്ഞിരുന്ന അരിസ്‌റ്റോയ്ക്ക് ഇനി നീരാളിക്കൈകളുടെ സഹായം
ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ ബിറ്റ്കോയിന്‍ കോടീശ്വരനായി വിശേഷിപ്പിക്കപ്പെടുന്ന എറിക് ഫിന്മാന്‍ എന്ന 19-കാരന്‍ തന്റെ സുഹൃത്തിന്റെ മകന് അവന്റെ ചിരകാല അഭിലാഷമായ യന്ത്രനീരാളി കൈകള്‍ നിര്‍മിച്ചു നല്‍കി.നീരാളിമനുഷ്യന്റെ ആരാധകനാണ് കുട്ടി.
മാര്‍വല്‍ കോമിക്‌സ് കഥാപാത്രമായ ഡോ. ഒക്ടോപ്പസിന്റെ (നീരാളി മനുഷ്യന്‍) ആരാധകനായ അരിസ്‌റ്റോ മീഹന്‍ എന്ന 10-വയസുകാരനാണ്, ഫിന്മാന്‍ കോടികള്‍ മുടക്കി നീരാളിക്കൈകള്‍ നിര്‍മിച്ചു നല്‍കിയത്.
കൈകള്‍ക്കുണ്ടായിരുന്ന സ്വാധീനക്കുറവു മൂലം വലഞ്ഞിരുന്ന അരിസ്‌റ്റോയ്ക്ക് സഹായമാകാനാണ് നാലു പുതിയ നീരാളിക്കൈകള്‍ നിര്‍മിച്ചതെന്ന് ഫിന്മാന്‍ പറഞ്ഞു. സ്വന്തം കൈകള്‍ ഉപയോഗിച്ച് ഭാരമുള്ള വസ്തുക്കളൊന്നും ഉയര്‍ത്താന്‍ ശേഷിയില്ലാത്ത അരിസ്‌റ്റോയ്ക്ക് നീരാളിക്കൈകള്‍ ഉപയോഗിച്ച് ഭാരമേറിയ വസ്തുക്കള്‍ പോലും ഇപ്പോള്‍ ഉയര്‍ത്താനാകും.
ഫിന്മാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത പത്തോളം എന്‍ജിനിയര്‍മാര്‍ ആറുമാസംകൊണ്ടാണ് സംഭവം യാഥാര്‍ഥ്യമാക്കിയത്. കുട്ടിക്കുവേണ്ടിയായതിനാല്‍ ഭാരം നന്നേ കുറച്ചാണ് നീരാളി സ്യൂട്ട് നിര്‍മിച്ചതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
എട്ടു സേര്‍വോ മോട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നീരാളിക്കൈകള്‍ക്ക് ഊര്‍ജം പകരുന്നത് നാല് സെല്‍ ലിഥിയം മോട്ടാര്‍ സൈക്കിള്‍ ബാറ്ററികളാണ്. നീരാളിസ്യൂട്ട് വിജകരമായതിനാല്‍ ഇതു വ്യാവസായികാടിസ്ഥാനത്തില്‍ നിര്മിക്കുന്നതിനെപ്പറ്റി ചിന്തിച്ചുവരികയാണെന്നു ഫിന്മാന്‍ പറഞ്ഞു.
ബിറ്റ്‌കോയിന്‍ ഖനനത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ള ഫിന്മാന്‍, നാസയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ ഉടമകൂടിയാണ്.
https://www.facebook.com/Malayalivartha