ലോകകപ്പ് മല്‍സരം നടക്കുന്ന സ്റ്റേഡിയത്തില്‍ പന്തുമായി ഒരു ഇന്ത്യാക്കാരന്‍!
ലോകകപ്പില്‍ സാന്നിധ്യം അറിയിക്കണമെന്നത് ഇന്നും ഇന്ത്യക്ക് ഒരു വിദൂര സ്വപ്‌നമാണ്. എന്നാല്‍, ബെജിയം - പാനമ മത്സരം നടന്ന സോച്ചിയിലെ ഫിഷ്ട് സ്‌റ്റേഡിയത്തില്‍ കളിക്കാനല്ലെങ്കില്‍ കൂടി ഒരു പന്തുമായി ഒരു ഇന്ത്യക്കാരന്‍ എത്തി. മത്സരത്തിന് വേണ്ടിയുള്ള ഔദ്യോഗിക പന്തുമായി ടീമുകള്‍ക്കൊപ്പം അണിനിരന്നവരുടെ കൂട്ടത്തിലെ ഒരാള്‍ ഇന്ത്യക്കാരനായിരുന്നു. പത്തു വയസുകാരന്‍ ഋഷി തേജ്.
കര്‍ണാടക സ്വദേശിയായ ഋഷിയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 64 കുട്ടികളെയാണ് മത്സരങ്ങളില്‍ പന്ത് വാഹകരായി ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മറ്റൊരു ഇന്ത്യക്കാരന്‍ കൂടിയുണ്ട്. തമിഴ്‌നാട് സ്വദേശിയായ പതിനൊന്നുകാരന്‍ നതാനിയ ജോണ്‍. ജൂണ്‍ 22-ന് നടക്കുന്ന ബ്രസീല്‍-കോസ്‌റ്റോറീക്ക മത്സരത്തിലായിരിക്കും നതാനിയ പന്തുമായി സ്‌റ്റേഡിയത്തിലെത്തുക.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെയാണ് ഇന്ത്യയില്‍ നിന്നുള്ള കുട്ടികളെ തിരഞ്ഞെടുക്കാന്‍ അധികൃതര്‍ നിയോഗിച്ചിരുന്നത്. ഗുഡ്ഗാവില്‍ കഴിഞ്ഞ മാസമാണ് സെലക്ഷന്‍ നടന്നത്.
1600-ലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നാണ് ഋഷിയേയും നതാനിയ ജോണിനേയും തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha