അതിനാണേല്‍ ഇത്തിരി താമസിച്ചാലും ക്ഷമിക്കുമെന്ന് ട്രെയിന്‍ യാത്രക്കാര്‍...ട്രെയിനില്‍ ജനിച്ച കുഞ്ഞിന് 25 വയസു വരെ ട്രെയിന്‍ യാത്ര സൗജന്യം
പുറം രാജ്യങ്ങളിലൊക്കെ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കുന്നതൊന്നും നമ്മുടെ രാജ്യത്തേതു പോലെയല്ല. എല്ലാം കൃത്യസമയം പാലിച്ചാണ് ഓടുന്നത്. അതുകൊണ്ട് തന്നെ മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ പൊതുജനം അന്വേഷിച്ച് ഇറങ്ങുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം പാരീസില്‍ ട്രെയിന്‍ ഗതാഗതത്തില്‍ ചെറിയ തടസമുണ്ടായപ്പോള്‍ ആളുകള്‍ ക്ഷോഭിച്ച് കാര്യമറിയാന്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുത്തു ചെന്നു.
ആ റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയ ഒരു ട്രെയിനിലെ യാത്രക്കാരി ട്രെയിനില്‍ വച്ച് പ്രസവിച്ചെന്നും അതിനാല്‍ ആ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണെന്നും ആംബുലന്‍സും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കുന്നതിനായാണ് മറ്റു ട്രെയിനുകളുടെ സമയത്തില്‍ അല്‍പ്പം വ്യത്യാസം വരുത്തിയതെന്നും സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ആളുകളുടെ ദേഷ്യമൊക്കെ അടങ്ങി.
പിന്നെ ട്രെയിനില്‍ പിറന്ന ആ കുഞ്ഞിനെ കാണാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോഴിതാ പാരീസിലെ റെയില്‍വേ അധികൃതര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു, ട്രെയിനില്‍ ജനിച്ച ആ കുഞ്ഞിന് 25 വയസാകുന്നതുവരെ സൗജന്യമായി ട്രെയിന്‍ യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha