ലോകകപ്പ് കൗതുകം ഒളിഞ്ഞിരിക്കുന്ന ചില അക്കങ്ങള്‍
16 : മാഞ്ചസ്റ്റര്‍ സിറ്റി; ലോകകപ്പ് താരങ്ങളില്‍ ഏറ്റവുമധികം കളിക്കാര്‍ വരുന്നത് ഇവിടെ നിന്നുമാണ്. ആകെ 16 പേര്‍!
9 : ജര്‍മന്‍ ടീം: കഴിഞ്ഞ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ ഒന്‍പതു കളിക്കാര്‍ ഇത്തവണയുമുണ്ട്.
74 : യൂറോപ്യന്‍ ക്ലബ്ബുകള്‍: ലോകകപ്പ് കളിക്കാരില്‍ 74% പേരും യൂറോപ്യന്‍ ക്ലബ് താരങ്ങളാണ്.
16: പങ്കെടുത്ത ലോകകപ്പ് മല്‍സരങ്ങളുടെ എണ്ണം: ഏറ്റവും കൂടുതല്‍ ലോകകപ്പ് മല്‍സരം കളിച്ചവര്‍. റാഫേല്‍ മാര്‍ക്വസും (മെക്‌സിക്കോ) ഹവിയര്‍ മഷരാനോയും (അര്‍ജന്റീന),16 വീതം
45 : സീനിയോറിറ്റി : ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം എല്‍ ഹദാരിയാണ് ഇത്തവണ ഏറ്റവും സീനിയര്‍. പ്രായം 45 വര്‍ഷവും അഞ്ചുമാസവും.
28: 'ടൂര്‍ണമെന്റ് പ്രായം' : ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും 'പ്രായം കൂടിയ' ടൂര്‍ണമെന്റാണിത്; 736 കളിക്കാരുടെയും കൂടി ശരാശരി പ്രായം 28.
53: ഗോള്‍ നേടിയവര്‍: റഷ്യന്‍ ലോകകപ്പിനെത്തുന്ന കളിക്കാരില്‍ 53-പേര്‍ മുമ്പുള്ള ലോകകപ്പുകളില്‍ ഗോള്‍ നേടിയവരാണ്.
200: പഴയ പടക്കുതിരകള്‍: റഷ്യയില്‍ എത്തിയിരിക്കുന്നത് ആകെ 736 കളിക്കാര്‍; 200 പേരും മുന്‍പ് ലോകകപ്പ് കളിച്ചവരാണ്.
100: ഇംഗ്ലിഷ് ലീഗ്: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിലെ നൂറുശതമാനവും ഇംഗ്ലിഷ് ലീഗ് താരങ്ങളാണ്! എന്നാല്‍ സെനഗല്‍, സ്വീഡന്‍ ടീമുകളില്‍ തദ്ദേശ ലീഗില്‍ കളിക്കുന്ന ഒരു കളിക്കാരന്‍ പോലുമില്ല.
19: ജൂനിയര്‍: റഷ്യയിലെത്തിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ഓസ്‌ട്രേലിയന്‍ ടീമിലെ ഡാനിയല്‍ അര്‍സാനിയാണ്; പ്രായം 19 വര്‍ഷവും അഞ്ചുമാസവും.
29: പരിശീലകര്‍: യുറഗ്വായ് പരിശീലകന്‍ ഓസ്‌ക്ടര്‍ ടബരേസും (71) സെനഗല്‍ കോച്ച് അലിയോ സിസ്സെയും (42) തമ്മിലുള്ള പ്രായവ്യത്യാസം 29. ടബരേസ് ജോലി ആരംഭിക്കുമ്പോള്‍ സിസ്സെ ജനിച്ചിട്ടേയുള്ളൂ.
https://www.facebook.com/Malayalivartha