മരിച്ചയാള്‍ ഏഴുന്നേറ്റിരുന്നതായി പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ദൃശ്യത്തിന്റെ സത്യം ഇതാണ്..
മരിച്ചയാള്‍ സംസ്കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നുവെന്ന അടികുറിപ്പുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത.
കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്.
വീട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ശവപ്പെട്ടിയില്‍ വയോധികന് എഴുന്നേറ്റിരിക്കുന്നതാണ് പ്രചരിച്ച ചിത്രത്തിലുള്ളത്.
വാര്‍ത്ത സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലഭാഗങ്ങളില്‍ നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിവരം തേടി ഫോണ്‍ വിളികളുടെ പ്രവാഹമായി.
ഒരു സിനിമയില്‍ ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് വ്യാജവിവരങ്ങളോടെ പ്രചരിച്ചത്. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശത്തെ സംഘടനകള്‍.
https://www.facebook.com/Malayalivartha