ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വിവാഹ വസ്ത്ര നിര്‍മ്മാണം: റൊണാള്‍ഡോവിന് ഒന്നാംസ്ഥാനം
ന്യൂയോര്‍ക്കില്‍ ഇക്കഴിഞ്ഞ ജൂണ്‍ 20-ന് നടന്ന പതിനാലാമത് ടോയ്‌ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണ മത്സരത്തില്‍ 2018-ലെ ഫൈനല്‍ റൗണ്ടിലെത്തിയ പത്തുപേരില്‍ നിന്നും ന്യൂയോര്‍ക്ക് ചെസ്പിക്കില്‍ നിന്നുള്ള റൊണാള്‍ഡൊ റോയ് ക്രൂസ് (51) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
10000 ഡോളറാണ് റൊണാള്‍ഡൊയ്ക്ക് സമ്മാന തുകയായി ലഭിക്കുന്നത്. മത്സരത്തില്‍ പങ്കെടുത്ത 1550 മത്സരാര്‍ത്ഥികളില്‍ ഫൈനലിലെത്തിയ പത്തുപേരില്‍ റൊണാള്‍ഡൊ കഴിഞ്ഞ നാല് വര്‍ഷവും ഫൈനലില്‍ എത്തിയിരുന്നുവെങ്കിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നില്ല.
ടോയ്‌ലറ്റ് പേപ്പര്‍, ടേപ്പ്, ഗ്ലൂ, സൂചി, നൂല് എന്നിവ ഉപയോഗിച്ചാണ് ഈ മനോഹരമായ വിവാഹ വസ്ത്രം നിര്‍മ്മിച്ചത്. 20 റോള്‍ ടൊയ്‌ലറ്റ് പേപ്പറാണ് ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചതെന്ന് അയാള്‍ പറഞ്ഞു. റൊണാള്‍ഡൊയുടെ അനന്തരവളായ ഡാനിക്കയാണ് സമ്മാനത്തിനര്‍ഹമായ വസ്ത്രം ധരിച്ച് രംഗത്തെത്തിയത്.
മേക്ക് അപ്പ് ഒക്കെ മറ്റൊരു ബന്ധുവായ കാര്‍മല്‍ ക്രൂസിന്റെ വകയായിരുന്നു. സമ്മാനമായി ലഭിച്ച 10000 ഡോളര്‍ ഉപയോഗിച്ച് ഫിലിപ്പിനോയിലെ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് പരിപാടിയെന്ന് റൊണാള്‍ഡൊ പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് ഇത്തരം വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കുമെന്നും റൊണാള്‍ഡൊ പറഞ്ഞു.
https://www.facebook.com/Malayalivartha