കൂനന്‍ തിമിംഗലത്തെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വച്ച് ഒന്ന് കാണാന്‍ കഴിയണം എന്നാണ് ആഗ്രഹിച്ചത്...എന്നാല്‍ ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടിയ അനുഭവവുമായി മടങ്ങി!
'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തില്‍ പൈ പട്ടേലിനു ലഭിച്ച അതേ ഭാഗ്യം അടുത്തിടെ ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ടൂറിസ്റ്റുകള്‍ക്കും ലഭിച്ചു. ജന്തുലോകത്തിലെ തന്നെ വമ്പന്‍ ജീവികളിലൊന്നായ കൂനന്‍ തിമിംഗലം അഥവാ ഹംപ്ബാക്ക് വെയ്‌ലിനെ കാണുക എന്ന ലക്ഷ്യത്തോടെ ന്യൂ സൗത്ത് വെയ്ല്‍സിലെ മക്വാറി തുറമുഖത്തു നിന്നു മാറിയായിരുന്നു ആ ടൂറിസ്റ്റുകളുടെ യാത്ര.
യാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് അല്‍പം ദൂരെയായി ഏതാനും തിമിംഗലങ്ങളെ കാണുകയും ചെയ്തു. അതോടെ ടാഷ് മോര്‍ട്ടന്‍ എന്ന യുവതി തന്റെ ക്യാമറ തയാറാക്കി വച്ചു. കടലില്‍ ഏതു നിമിഷവും ഒരു അനക്കമുണ്ടായേക്കാം.
ക്യാമറ റെക്കോര്‍ഡിങ് മോഡിലാക്കി കാത്തിരിക്കുകയായിരുന്നു ടാഷ്. എന്നാല്‍ ടാഷിനെ ഞെട്ടിച്ച സംഭവമായിരുന്നു പിന്നീട് നടന്നത് . ബോട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാറി ഒരു കൂറ്റന്‍ കൂനന്‍ തിമിംഗലം ഒരൊറ്റപ്പൊങ്ങലായിരുന്നു. ഒരു സമ്മര്‍സോള്‍ട്ടടിച്ച് തിരികെ വെള്ളത്തിലേക്കു വന്നുവീഴുകയും ചെയ്തു. ആ ഭീമന്‍ കടല്‍ജീവി വന്നു വീണപ്പോള്‍ വെള്ളം ഫൗണ്ടന്‍ പോലെ ചിതറിത്തെറിച്ചു. ബോട്ടിലുള്ളവരാകെ നനഞ്ഞു കുളിച്ചു.
ഏകദേശം ആ ബോട്ടിനോളം തന്നെ വലുപ്പമുണ്ടായിരുന്നു തിമിംഗലത്തിന്. പത്തര മീറ്റര്‍ നീളവും അഞ്ചു ടണ്‍ ഭാരവുമായിരുന്നു ബോട്ടിന്. അത്ര തന്നെയുണ്ടായിരുന്നു തിമിംഗലത്തിന്റെയും നീളം. പക്ഷേ ഭാരം 10-15 ടണ്‍ വരും. ചെറുതായൊന്ന് ആടിയുലഞ്ഞതല്ലാതെ ബോട്ടിന് യാതൊരു പ്രശ്‌നവുമുണ്ടായതുമില്ല.
മക്വാറി തുറമുഖത്ത് പലപ്പോഴും കൂനന്‍ തിമംഗലത്തെ കാണുന്നത് പതിവാണ്. പക്ഷേ ഇത്തരത്തില്‍ കാഴ്ച ലോകത്തിനു മുന്നിലെത്തുന്നത് ആദ്യമാണെന്ന് മാത്രം.
https://www.facebook.com/Malayalivartha