വാങ്ങും മുമ്പ് ഉപയോഗിച്ചു നോക്കാം എന്ന പരസ്യം കണ്ട്, ലൈംഗിക പാവകള്‍ വില്‍ക്കുന്ന കടയിലേക്ക് എത്തിയ വന്‍ ജനക്കൂട്ടം കടയുടമയ്ക്ക് പണി നല്കി!
ലൈംഗിക പാവകള്‍ വില്‍ക്കുന്ന ലണ്ടനിലെ 'ലവ് ഡോള്‍സ് ' എന്ന കടയുടെ മുമ്പില്‍ കടയുടമ ഒരു ഓഫര്‍ സ്ഥാപിച്ചു. 'ട്രൈ ബിഫോര്‍ യു ബൈ' എന്ന്! പരസ്യം കണ്ട് എത്തിയവരെ കൊണ്ട് കടയില്‍ വന്‍ തിരക്കായി.
100 പൗണ്ട് നല്കിയാല് മതി കടയിലെ സെക്സ് ഡോളുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു നോക്കാന്‍ അനുവദിക്കും. തുടര്‍ന്ന് ഇഷ്ടമായാല്‍ വാങ്ങിയാല്‍ മതി. 2000 രൂപയാണ് ഡോളിന്റെ വില.
ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കടയിലേയ്ക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിവരം പോലീസിന്റെ ചെവിയില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. അതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴയും ഈടാക്കി.
https://www.facebook.com/Malayalivartha