നൂറിലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ഒഡീഷയിലെ ഒരു വീടിനുള്ളില്‍!
ഒഡീഷയിലെ ബദ്രക് ജില്ലയിലെ പൈകസാഗി ഗ്രാമത്തിലുള്ള ഒരു യുവാവിന്റെ മണ്‍വീട്ടില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകള്‍ക്കൊപ്പം 110 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ്.
മൂര്‍ഖന്‍ കുഞ്ഞുങ്ങളെക്കൂടാതെ ഇരുപതോളം മുട്ടകളും കണ്ടെത്തിയിട്ടുണ്ട്. മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു ദിവസത്തെ പ്രായമാണുള്ളത്. വലിയ രണ്ടു മൂര്‍ഖന്‍ പാമ്പുകളില്‍ ഒന്ന് ആണും പെണ്ണുമാണ്. ഇവയ്ക്ക് 2.10 മീറ്ററോളം നീളമുണ്ട്.
പാമ്പു പിടുത്തക്കാരനായ ഒരാള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ബിജയ് ബുയാന്‍ എന്നയാളുടെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ നൂറിലേറെ പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിഹരിക്കുന്നുണ്ടെന്ന് വീട്ടുടമ അയാളോട് പറഞ്ഞത്.
വീട്ടുടമയുടെ അറിവോടെയാണ് പാമ്പിന്‍ കൂട്ടം വീടിനുള്ളില്‍ വിഹരിച്ചതെന്നാണ് വിവരം. പ്രാര്‍ത്ഥനയ്ക്കായാണ് ഇയാള്‍ പാമ്പിന്‍ കൂട്ടത്തെ വീടിനുള്ളില്‍ വളര്‍ത്തിവന്നിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂര്‍ഖന്‍ പാമ്പിനേയും കുഞ്ഞുങ്ങളെയും വീണ്ടെടുത്ത് മനുഷ്യവാസം ഇല്ലാത്ത പ്രദേശത്ത് തുറന്നുവിട്ടുവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അംലാന്‍ നായക് പറഞ്ഞു.
https://www.facebook.com/Malayalivartha