വെള്ളത്തിനടിയില്‍ കഴിഞ്ഞ് ഗിന്നസ് റിക്കാര്‍ഡ് നേടി!
ജോര്‍ദാന്‍ സ്വദേശിയായ അദ്നാന് 48 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ കയറി.
അദ്നാന് നുസ്രത്തിന്റെ അടുത്ത ലക്ഷ്യം ആറു ദിവസം വെള്ളത്തിനടിയില്‍ കഴിയുക എന്നതാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ഇതിനുള്ള ശ്രമമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ബുധനാഴ്ചയായിരുന്നു 31 വയസുള്ള അദ്നാന് തന്റെ സാഹസികദൗത്യം ആരംഭിച്ചത്. ഈ വര്‍ഷമാദ്യം 24 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കഴിയാനുള്ള ശ്രമം വിജയിച്ചതിനെത്തുടര്‍ന്നാണ് 48 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കഴിയാന്‍ തീരുമാനിച്ചത്.
ദീര്‍ഘനേരം വെള്ളത്തിനടിയില്‍ കഴിയേണ്ടതുകൊണ്ട് ശരീരോഷ്മാവ് നിലനിര്‍ത്താനായി സൈക്ലിംഗ്, ചെസ് കളി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെട്ടു.
https://www.facebook.com/Malayalivartha