ബെല്‍ജിയത്തിലെ സാന്‍ഡ് മാജിക് ഫെസ്റ്റിവലിന് തുടക്കമായി
മണല്‍ ശില്‍പങ്ങളുടെ മഹോത്സവമായി അറിയപ്പെടുന്ന ബെല്‍ജിയത്തിലെ സാന്‍ഡ് മാജിക് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവല്‍ അരങ്ങേറുന്നത് ഇവിടത്തെ ഓസ്റ്റന്‍ഡ് ബീച്ചിലാണ്.
വലുപ്പമേറിയ മണല്‍ ശില്‍പങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രത്യേകത. ലോകത്തെ ഏറ്റവും വലിയ മണല്‍ശില്‍പത്തിനുള്ള ഗിന്നസ് റിക്കാര്‍ഡ് പലകുറി സാന്‍ഡ് മാജിക്കിലെ ശില്‍പങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശില്‍പകാരന്മാര്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് ശില്പങ്ങള്‍ നിര്‍മിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ മണല്‍ ശില്‍പങ്ങളുടെ ചാരുത ആസ്വദിക്കാന്‍ ഓസ്റ്റന്‍ഡ് ബീച്ചില്‍ തമ്പടിച്ചിട്ടുണ്ട്.
വാള്‍ട്ട് ഡിസ്‌നി കഥാപാത്രങ്ങളും മാര്‍വല്‍ കഥാപാത്രങ്ങളുമാണ് ഇക്കുറി ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണങ്ങള്‍. സെപ്റ്റംബര്‍ വരെ ഫെസ്റ്റിവല്‍ തുടരും.
https://www.facebook.com/Malayalivartha