മിഷിഗന്‍ സര്‍വകലാശാല ഗവേഷകര്‍ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു,പക്ഷേ...
മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു. അരി മണിയെക്കാളും വലുപ്പം കുറഞ്ഞ കമ്പ്യൂട്ടറിനു 0.3 മി.മി മാത്രമാണ് വലിപ്പം. 'മിഷിഗന്‍ മൈക്രോ മോടെ'എന്നാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ പേര്.
കണ്ണു പരിശോധനയ്ക്കും കാന്‍സര്‍ നിരീക്ഷിക്കാനും ചികില്‍സിക്കാനും സഹായിക്കുന്ന ഈ കംപ്യൂട്ടര്‍ എണ്ണസംഭരണികള്‍ നിരീക്ഷിക്കാനും കണ്ണുകള്‍ക്കുള്ളിലെ സമ്മര്‍ദം അറിയാനും വരെ ഉപകാരപ്രദമാണ്.ശരീരോഷ്മാവില്‍ സംഭവിക്കുന്ന നേരിയ വ്യതിയാനം പോലും സൂക്ഷ്മമായി നിരീക്ഷിക്കാനാവുന്ന തരത്തിലാണ് കംപ്യൂട്ടറിന്റെ നിര്‍മ്മാണമെന്നും 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കൃത്യമായി കണ്ടെത്താന്‍ കുഞ്ഞന്‍ കംപ്യൂട്ടറിന് കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
റാം, ഫോട്ടോവോള്‍ടെയ്ക്‌സ് എന്നിവയ്‌ക്കൊപ്പം പ്രോസസറുകളും വയര്‍ലെസ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാന്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന റേഡിയോ ആന്റിന ഘടിപ്പിക്കാന്‍ തക്ക വലുപ്പം ഇല്ലാത്തതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും വിസിബിള്‍ ലൈറ്റ് ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുന്ന സമയം എല്ലാ പ്രോഗ്രാമുകളും വിവരങ്ങളും നഷ്ടപ്പെട്ട് പോകുമെന്നതിനാല്‍തന്നെ ഇതിനെ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാനാകുമോ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലോ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha