വിവാഹ ചടങ്ങിനിടെ ബെസ്റ്റ്മാന്റെ പാന്റ്സ് ഊരിപ്പോയി; വരനും വധുവും പോലും ചടങ്ങിന്റെ ഗൗരവം മറന്ന് ചിരിച്ചുപോയി!
വിവാഹ ചടങ്ങുകള്‍ക്ക് വൈദികന് കാര്‍മികത്വം നല്‍കുന്നതിനിടെ വരന് കൂട്ടായി നില്ക്കുന്ന ബെസ്റ്റ്മാന്റെ പാന്റ്സ് ഊരിപ്പയാല് എന്തായിരിക്കും സ്ഥിതി?
വിവാഹ ചടങ്ങിനിടെ പാന്റ്സ് ഊരിപ്പോകുന്ന വീഡിയോ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ പൊടിപൂരം. ഒന്‍പത് വര്‍ഷം മുമ്പ് ഇറങ്ങിയ കല്യാണ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.
വരന്മാര്ക്കോ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ഗതിയുണ്ടാവരുതെ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ വീണ്ടുമെത്തുന്നത്.
വിവാഹ ചടങ്ങുകള്‍ക്ക് വൈദികന് കാര്‍മികത്വം നല്‍കുതിനിടെയാണ് കൂടെനില്‍ക്കുന്ന ആളിന്റെ പാന്റ്സ് അഴിഞ്ഞു പോയത്. പോരെ പൂരം. വിവാഹചടങ്ങുകള്‍ വീക്ഷിച്ചിരുന്ന ബന്ധുക്കളുടേയും അതിഥികളുടേയും മുഖത്ത് ചിരി പൊട്ടി.
വരന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന വധുവിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത് നിന്നിരുന്ന വധുവും വരനും സഹായിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha