വൈന്‍ മാത്രം കഴിച്ച് 'മിന്നും ഫോമില്‍' ആയ മറഡോണ ഗാലറിയില്‍!
അര്‍ജന്റീന-നൈജീരിയ മല്‍സരത്തിന് ശേഷം ക്ഷീണം അനുഭവപ്പെട്ട് ചികില്‍സ തേടിയ മറഡോണയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. തനിക്കൊന്നും സംഭവിച്ചില്ലെന്നും കഴുത്തുവേദന മൂലമാണ് താന്‍ ചികില്‍സ തേടിയതെന്നും മറഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാര്‍ക്കോസ് റോഹോയുടെ ഗോളില്‍ നൈജീരിയയ്ക്കെതിരെ അര്‍ജന്റീന ജയിച്ചതിനു ശേഷം മറഡോണ ആശുപത്രിയിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ താന്‍ ആശുപത്രിയില്‍ പോയില്ലെന്നും സ്റ്റേഡിയത്തില്‍ തന്നെ ഡോക്ടര്‍മാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നുവെന്നും മറഡോണ പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഗാലറിയില്‍ തുടക്കം തൊട്ടെ മറഡോണ മികച്ച ഫോമിലായിരുന്നു. കളി തുടങ്ങും മുന്‍പെ തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീയുടെ കൈപിടിച്ച് നൃത്തം ചെയ്ത മറഡോണ അര്‍ജന്റീനയുടെ ഓരോ നീക്കങ്ങള്‍ക്കും ആംഗ്യവിക്ഷേപങ്ങളോടെ ടിവി സ്ക്രീനില്‍ നിറഞ്ഞു നിന്നു.
മെസ്സി ഗോളുകള്‍ നേടിയപ്പോള്‍ കൈകള്‍ നെഞ്ചില്‍ പിണച്ചു കെട്ടിയ താരം പിന്നീട് കൈകള്‍ വിരിച്ച് തല മേല്‍പ്പോട്ടുയര്‍ത്തി കുറേ നേരം നിന്നു. പലവട്ടം ഒപ്പമുണ്ടായിരുന്നവരുടെ താങ്ങിലാണ് മറഡോണ നിന്നത്. കടുത്ത മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മറഡോണ പിന്നീട് അതില്‍ നിന്നു മുക്തനായിരുന്നു.
എന്നാല്‍ ഇന്നലെ താന്‍ വൈന്‍ മാത്രമേ കഴിച്ചിരുന്നുള്ളുവെന്നും മറഡോണ പറഞ്ഞു. ഹാഫ്ടൈമില് റൂമിലേക്കു തിരിച്ചു പോകാമെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞെങ്കിലും താന്‍ അതിനു തയാറായില്ലെന്നും മറഡോണ പറഞ്ഞു.
https://www.facebook.com/Malayalivartha