വന്യജീവികള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കാത്ത് സിംഹം, പുലി, കൃഷ്ണമൃഗം, പുരുന്ത് തുടങ്ങി നിരവധി മൃഗങ്ങളുണ്ട് ഇപ്പോള്‍.
ഏഷ്യാറ്റിക് സിംഹങ്ങളുടെ ലോകത്തിലെ ഏക വിഹാരകേന്ദ്രമായ ഗിര്‍ വനത്തിലുള്ള എല്ലാവിധ പക്ഷിമൃഗാദികളുടെയും മാതൃകകളാണ് 11,000 ച. അടി വിസ്തീര്‍ണമുള്ള തുറസായ സ്ഥലത്ത് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഒരുക്കിയിരിക്കന്നത്.
റിലയന്‍സ് ഇന്‍സ്ട്രീസ് ലിമിറ്റഡിന്റെയാണ്, ഡൊമസ്റ്റിക് ടെര്‍മിനലിനു സമീപം ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയത്തിന്റെ ആശയം.
രാജ്യസഭാ എംപിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് പ്രസിഡന്റുമായ പരിമള്നത്വാണിയും ലോക്സഭാ എംപി പരേഷ് റാവലും ചേര്‍ന്ന് ദ ഗിര്‍ എന്ന പേരിലുള്ള പ്രത്യേക മ്യൂസിയം ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha