ഡിങ്കി അല്ലെങ്കില്‍ ബുദ്ദോ എന്ന നായദ്വീപ്
മനുഷ്യനുമായി ആദ്യം ഇണങ്ങിയ മൃഗം നായയാണെന്നാണ് ചരിത്രം. സ്‌നേഹിച്ചാല്‍ അതിലേറെ തിരികെ സ്‌നേഹിക്കുന്ന നായ്ക്കളുടെ സ്വഭാവത്തില്‍ മാറ്റംവരുത്തുന്നത് ചിലപ്പോഴൊക്കെ മനുഷ്യന്‍ തന്നെയാണ്. ഒരു ദ്വീപ് നിറയെ വിഹരിക്കുന്ന നായ്ക്കള്‍ക്ക് അന്നദാതാവാകുന്ന രണ്ടു മല്‍സ്യത്തൊഴിലാളികളുണ്ട്. പാക്കിസ്ഥാനികളായ ഇവര്‍ അറബിക്കടലിലെ ഒരു ചെറുദ്വീപില്‍ ഒറ്റപ്പെട്ടു കഴിയുന്ന നായ്ക്കള്‍ക്കാണ് അന്നദാതാക്കളാകുന്നത്.
കറാച്ചിയുടെ നായ്ദ്വീപ് എന്നറിയപ്പെടുന്ന ഇവിടെ ദിവസേന തങ്ങളുടെ ചെറുവള്ളത്തില്‍ ഭക്ഷണവും വെള്ളവുമായി അവര്‍ എത്തും. കടല്‍ തിരികെ കരയിലേക്കു നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ ആ ദ്വീപിലെ നായ്ക്കള്‍ ഇവരെ സന്തോഷത്തോടെ സ്വീകരിക്കും. നായ്ക്കളുടെ സങ്കേതം ഡിങ്കി അല്ലെങ്കില്‍ ബുദ്ദോ എന്നാണ് ഈ നായദ്വീപ് അറിയപ്പെടുക. കണക്കുകളനുസരിച്ച് കറാച്ചിയില്‍ മാത്രം 35,000ത്തിലധികം തെരുവുനായ്ക്കളുണ്ട്. വര്‍ഷാവര്‍ഷം നല്ലൊരു ശതമാനത്തെ കൊന്നുകളയാറാണ് പതിവ്.
ചിലതിനെ ഇത്തരം ദ്വീപുകളിലേക്കു മാറ്റും. ദ്വീപില്‍ എത്തിച്ച നായ്ക്കള്‍ക്ക് പിന്നീടുള്ള സംരക്ഷണത്തിന് ആരും എത്തിനോക്കാറുമില്ല. അവിടെയാണ് രണ്ടു മത്സ്യത്തൊഴിലാളികള്‍ നായ്ക്കള്‍ക്ക് ആശ്വാസമാകുന്നത്. നായ്ക്കള്‍ക്കായി ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കി കറാച്ചിയിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഈ രണ്ടു പേരെയും സഹായിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha