തടിയില്‍ പ്രേതാലയം തീര്‍ത്ത് ജേസണ്‍ സ്റ്റിവ
ഗോതിക് ചിത്രകാരനായ ജേസണ്‍ സ്റ്റിവ, സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം 'ഗോസ്റ്റ് ഷിപ്'-ല്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് തടിയില്‍ പ്രേതാലയം പണിഞ്ഞു. എവിടെ നോക്കിയാലും അസ്ഥികൂടങ്ങള്‍.
മനുഷ്യരുടേതു മാത്രമല്ല. മൃഗങ്ങളുടേതും പക്ഷികളുടേതുംവരെ. പിന്നെ പാതി അഴുകിയ നിലയിലുള്ള ശവശരീരങ്ങള്‍. അവ ഭക്ഷിക്കുന്ന ഭീകരരൂപികള്‍!! തീര്‍ന്നിട്ടില്ല പ്രേത കപ്പലിലെ പേടിക്കാഴ്ചകള്‍.
പുത്തന്‍കാല പ്രേതസങ്കല്‍പ്പങ്ങളും പഴഞ്ചന്‍ പ്രേതസങ്കല്‍പ്പങ്ങളും സമന്വയിപ്പിച്ചാണ് ഈ പ്രേതക്കപ്പലിന്റെ നിര്‍മാണം. അതിനാല്‍ ത്തന്നെ കോട്ടിട്ട, സുമുഖരായ പ്രേതങ്ങളെയും വിരൂപികളായ രാക്ഷസന്മാരെയും ഈ കപ്പലില്‍ കാണാം.
എട്ടടി ഉയരവും 7.5 അടി നീളവുമാണ് ഈ പ്രേതക്കപ്പലിനുള്ളത്. വേറിട്ട കാഴ്ചകളെ സദാ പ്രോത്സാഹിപ്പിക്കാറുള്ള സമൂഹമാധ്യമങ്ങള്‍ ഈ പ്രേതക്കപ്പലിനെ ഏറ്റെടുത്തുവെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അടുത്ത മാസം ലേലം നടത്തി തന്റെ പ്രേതശില്‍പം വില്‍ക്കാനാണ് ജാസണ്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്രേതങ്ങളെ പേടിയില്ലാത്തവര്‍ വാങ്ങാന്‍ റെഡിയായിക്കോളൂ!
https://www.facebook.com/Malayalivartha