ടൈഗര്‍ സഫാരി, ലയണ്‍ സഫാരി ഒക്കെ കണ്ടില്ലേ, ഇനി രാജസ്ഥാനിലേക്ക് വിട്ടോളൂ...അവിടെ നിങ്ങളെ കാത്തിരിക്കുന്നു പശുസഫാരി!
ഏക്കറുകണക്കിന് നീണ്ട് പരന്ന് കിടക്കുന്ന പശുഫാമിലൂടെ ഒരു ദിവസം മുഴുവന്‍ കാളവണ്ടിയിലൂടെ യാത്ര ചെയ്ത് പശുജീവിതം അടുത്തറിയാനുള്ള അവസരമാണ് പശുസഫാരിയിലൂടെ അധികൃതര്‍ ഒരുക്കുന്നത്. വിവിധ തരം പശുക്കളുടെ ജീവശാസ്ത്രപരമായ സവിശേഷതകളും മറ്റു കന്നുകാലികളുടെ ജീവിതവുമൊക്കെ അറിയാനും അവസരമുണ്ട്.
മലയാളചിത്രം 'നാടോടിക്കാറ്റി'ലെ വിജയനപ്പോലെ, പശുവിന്റെ കരച്ചില് മനോഹരമായ സംഗീതം ആണെന്ന് അഭിപ്രായമുള്ളവരുണ്ടെങ്കില്‍ ഗോശാലയില്‍ ഒരു രാത്രി ചെലവിടാന്‍ സൗകര്യമുണ്ട്. പശു സംഗീതം ആസ്വദിച്ച് കഴിയാം.
രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമാണെന്നും വിദ്യാര്‍ഥികള്‍ക്കും മറ്റും ഏറെ വിജ്ഞാനദായകമായിരിക്കും പശുസഫാരിയെന്നും ഗോശാല കോ-ഓര്‍ഡിനേറ്റര്‍ രാധാ പ്രിയദാസ് പറഞ്ഞു. നേരത്തെ രാജസ്ഥാന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഗോശാലയുടെ ഇപ്പോഴത്തെ ചുമതലക്കാര്‍ അക്ഷയപാത്ര ഫൗണ്ടേഷനാണ്. 22,000 കന്നുകാലികളാണ് ഇവിടുള്ളത്.
https://www.facebook.com/Malayalivartha