ഇതാ 'മതമില്ലാത്ത മലയാളി'-യുടെ ഫെയ്സ് ബുക്ക് വിവാഹപരസ്യം
മതമില്ലാത്ത മലയാളി എന്ന തലക്കെട്ടോടെ ഒരു യുവാവ് പത്രത്തില്‍ വിവാഹപരസ്യം നല്‍കി. പക്ഷേ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്ന്, മതമില്ലെങ്കിലും ജാതി ഏതാണെന്ന ചോദ്യവുമായി വിളികള്‍ എത്തിയപ്പോള്‍ മനസ്സിലായി. പരിചയക്കാരുടെ ഇടയിലും തനിക്കുപറ്റിയ കൂട്ട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സമൂഹമാധ്യമത്തില്‍ ഇണയെ തേടി പോസ്റ്റിട്ടു. പോസ്റ്റിലെ ആത്മാര്‍ഥതയും ഉറച്ച നിലപാടും കൊണ്ട് പെട്ടെന്നു തന്നെ വിവാഹപരസ്യം വൈറലായി.
യുവാവിന്റെ കുറിപ്പ് ഇങ്ങനെ:
പ്രണയിച്ച് വിവാഹം കഴിക്കുക എന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ല എന്നും, അതിനുവേണ്ട കോപ്പൊന്നും എന്റെ കൈയിലില്ല എന്നും തിരിച്ചറിഞ്ഞപ്പോഴാണ് കൂട്ടു തേടാന്‍ മറ്റു വഴികള്‍ ആലോചിച്ചത്. പശുവിനെ വാങ്ങുന്നതു പോലെ ഒപ്പിച്ചെടുക്കുന്ന (അറേഞ്ച്ഡ്) കല്യാണം ഒട്ടും ശരിയാവില്ല എന്നു തോന്നിയതിനാല്‍ പരിചയവലയത്തില്‍ ഉള്ള ആര്‍ക്കെങ്കിലും എന്നെ ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന് അന്വേഷിച്ചു. അപ്പോഴാണ് ഇത്രയേറെ പെണ്‍കുട്ടികള്‍ എന്നെ 'സഹോദരന്‍' ആക്കിയിട്ടുണ്ട് എന്നു സസന്തോഷം മനസ്സിലാക്കിയത്.
അടുത്ത ദുരന്തം പത്ര പരസ്യം ആയിരുന്നു. 'സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങി'ന്റെയും 'ഷുഗര്‍ മാറ്റാന്‍ ഒറ്റമൂലി'യുടെയും ഇടയില്‍, അക്ഷരത്തെറ്റോടെ അടിച്ചുവന്ന പരസ്യം കണ്ട് ചില വിളികള്‍ വന്നു. മതം ഇല്ലെങ്കിലും ജാതി ഏതാണെന്ന ചോദ്യവും, ഇത്രയും താമസിച്ച്(??) കല്യാണം അന്വേഷിക്കുന്നതുകൊണ്ട് എന്തോ 'കുഴപ്പം' ഉണ്ടാകണമല്ലോ എന്ന ചിന്തയില്‍ നിന്നു വന്ന മറ്റു ചില ചോദ്യങ്ങളും മാത്രം മിച്ചം.
അടുത്ത പരീക്ഷണം ഇവിടെയാണ്. പത്രത്തില്‍ കൊടുത്ത പരസ്യം കൂടെ ചേര്‍ക്കുന്നു. താല്‍പര്യം തോന്നുന്നവര്‍ ഉണ്ടെങ്കില്‍ നേരിട്ടു ബന്ധപ്പെടുക. (09544914152, chinchu.c@zoho.com (Email communication preferred)...)
എന്‍.ബി.: ഇതൊരു തമാശ പോസ്റ്റല്ല.
https://www.facebook.com/Malayalivartha