Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...


ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...

മലയാളി സുന്ദരിമാരുടെ മാഹാത്മ്യം കണ്ട്‌ ഞെട്ടരുത്‌, ഇന്ത്യയിലെ ഏറ്റവുമധികം വനിത കുറ്റവാളികള്‍ കേരളത്തില്‍, ഗ്ലാമര്‍, സെക്‌സ്‌, ബ്ലാക്‌മെയില്‍, കൊലപാതകം = ലക്ഷ്യം

02 JULY 2013 06:53 AM IST
മലയാളി വാര്‍ത്ത.

ഓമനത്വം തുളുമ്പുന്ന മലയാളി പെണ്‍കൊടിമാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായിരുന്നു. ശാലീനമായ ആ മലയാണ്മയില്‍ നിന്നും അവള്‍ വളര്‍ന്ന്‌ നഗരവത്‌കരിക്കപ്പെട്ടത്‌ വളരെ പെട്ടന്നാണ്‌. കവികളും കലാകാരന്മാരും വാഴ്‌ത്തിപ്പാടിയ മലയാളിമങ്കമാര്‍ക്ക്‌ നെറുകയില്‍ ചാര്‍ത്താനായി മറ്റൊരു ഭൂഷണം കൂടി. ഇന്ത്യയിലെ ഏറ്റവും അധികം വനിത കുറ്റവാളികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്‌. ബീഹാറിനോടും ഛത്തീസ്‌ഘട്ടിനോടും ഒപ്പമാണ്‌ പരിഷ്‌കൃതരായ മലയാളി വനിതകള്‍ എത്തിയതെന്ന കാര്യം നമ്മള്‍ വിസ്‌മയിച്ചു കൂട.
ശാലീനമായ സൗന്ദര്യം കച്ചവടവത്‌ക്കരിക്കാന്‍ ശ്രമിച്ച അവള്‍ക്കു മുമ്പില്‍ മനസാക്ഷിയേ ഇല്ല. കഠിനമായ മനസുമായി ഏത്‌ ക്രൂരകൃത്യത്തിനും അവള്‍ തയ്യാറാണെന്ന സാക്ഷ്യപ്പെടുത്തലാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ കണ്ടു വരുന്നത്‌. സെക്‌സിലൂടെ കാര്യം കണ്ട്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ കബിളിപ്പിക്കുക എന്നത്‌ ഇന്നൊരു സാധാരണ തന്ത്രം മാത്രമായി. ഇവരുടെ വലയില്‍ പെട്ടു പോകുന്നത്‌ എട്ടും പൊട്ടും തിരിയാത്ത പൊട്ടന്മാരുമല്ല. എല്ലാം കാല്‍ കാശിനു ഗതിയുള്ളവര്‍ തന്നെ.
പുരുഷന്മാരെക്കാളും വെല്ലുന്ന ആസൂത്രണ മികവും ചങ്കൂറ്റവും മുഖമുദ്രയായുള്ളവരാണ്‌ വനിതാ കുറ്റവാളികളിലധികവും. ഇവരെല്ലാവരും ഗതിയില്ലാതെ വരുന്ന നക്കാപിച്ചാകാരുമല്ല. അത്യാവശ്യത്തിന്‌ പഠിത്തവും, പണവും ഉള്ള നല്ല തറവാടികള്‍. ഇവര്‍ എങ്ങനെ ഇതില്‍ വന്നുപെട്ടു എന്നു ചോദിച്ചാല്‍ എല്ലാത്തിനു പിന്നിലും ആഡംബരമായ ജീവിതം തന്നെ. പണം ഒരു പ്രേരക ശക്തിയായി നില്‍ക്കുമ്പോള്‍ അവര്‍ ഏത്‌ നീചകൃത്യത്തിനും തയ്യാറാണ്‌.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ തടവുകാരില്‍ മുഴുവനും കേരളത്തില്‍ നിന്നുള്ളവരാണ്‌. കേരളത്തിലെ വിവിധ ജയിലുകളിലായി 207 വനിതാ കുറ്റവാളികള്‍ ഉണ്ട്‌. അതില്‍ തന്നെ 56 പേര്‍ കുറ്റം ചെയ്‌തെന്ന്‌ വിധിക്കപ്പെട്ടവരുമാണ്‌. നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച്‌ കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഒരുലക്ഷം പേരില്‍ 455.8 വനിതകളെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെടുന്നുണ്ട്‌. എന്തിന്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട വനിത ജനപ്രതിനിധികളില്‍ 83 ശതമാനത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന്‌ ന്യൂ ഇന്ത്യ എക്‌സ്‌പ്രസും പറയുന്നുണ്ട്‌.
ഒരുകാലത്ത്‌ ജീവിക്കാനായി ശരീരം വിറ്റ്‌ പോലീസിന്റെ പിടിയിലാകുന്നവരായിരുന്നു വനിതാ കുറ്റവാളികളില്‍ ബഹുഭൂരിപക്ഷവും. ആ സ്ഥാനത്താണ്‌ സെക്‌സിലൂടെ ഒരു സാമ്പ്രാജ്യം തന്നെ പടുത്തുയര്‍ത്തി അവസാനം ബ്ലാക്ക്‌മെയിലിലൂടെ അവനെ തന്നെ ഇല്ലായ്‌മ ചെയ്യുക എന്ന തന്ത്രം വളര്‍ന്നത്‌.
കേരളത്തിന്റെ മനസില്‍ എക്കാലവും നിലനില്‍ക്കുന്ന കുറ്റകൃത്യ പശ്ചാത്തലമുള്ള വനിതകളാണ്‌ ഡോ. ഓമന, ശോഭ ജോണ്‍, സുബിമാലി, ഷെറിന്‍ കാരണവര്‍, ലീന മരിയ പോള്‍ തുടങ്ങി നമ്മുടെ സരിത എസ്‌ നായര്‍ വരെ.
ഡോക്‌ടറായ ഓമന സ്വന്തം കാമുകനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കിയ കഥ നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്‌. ശബരിമല തന്ത്രിയുടെ നഗ്ന ചിത്രങ്ങളെടുത്ത്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌തയാളാണ്‌ ശോഭ ജോണ്‍. രാജ്യത്തെ പ്രതിരോധത്തെ തകര്‍ക്കുന്ന ആയുധ ഇടപാടുമായി കുടുങ്ങുകയായിരുന്നു സുബിമലി. സ്വന്തം ഭര്‍ത്താവിന്റെ അച്ഛനെ ക്രൂരമായി വധിക്കുകയായിരുന്നു മുന്‍ സൗന്ദര്യ റാണി കൂടിയായ ഷെറിന്‍ കാരണവര്‍. തമിഴ്‌നാട്ടില്‍ കോടികളുടെ തട്ടിപ്പു നടത്തി കാമുകനോടൊപ്പം ഡല്‍ഹിയില്‍ ആര്‍ഭാഡ ജീവിതം നയിച്ച വ്യക്തിയാണ്‌ ലീന മരിയ പോള്‍. ഇപ്പോള്‍ സര്‍ക്കാരിനെ പിടിച്ചുലയ്‌ക്കുന്ന സരിത എസ്‌ നായരിലേക്കാണ്‌ ആ പട്ടിക നീളുന്നത്‌. വീഡിയോയിലൂടെ ഒളിവാസം പേറുന്ന ജോസ്‌ തെറ്റയിലിന്റെ കഥ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.
ഇത്തരം വനിതാ കുറ്റവാളികളുടെ യൗവ്വനത്തിന്റെ പ്രസരിപ്പില്‍ വീണുപോകുന്നവരാണ്‌ അധികവും. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും പലസ്ഥലങ്ങളിലുള്ള പരിചയത്തിലൂടെയും, മറ്റാളുകളുടെ പരിചയപ്പെടുത്തലിലൂടെയുമാണ്‌ തട്ടിപ്പു വനിതകള്‍ അവരുടെ ഹൃദയങ്ങളിലേക്ക്‌ കയറിപ്പറ്റുന്നത്‌. പഞ്ചാരയില്‍ മുങ്ങി അവസാനം എല്ലാം നഷ്‌ടപ്പെടുമ്പോഴും തുറന്നു പറയുന്നവര്‍ വളരെ കുറവായിരിക്കും. കുടുംബസമാധാനം, മാനഹാനി എന്നിവയോര്‍ത്ത്‌ അധികമാരും പരാധിപ്പെടാറുമില്ല. പണം മാത്രമല്ലേ പോയതുള്ളൂ മനസമാധാനം ഉണ്ടല്ലോ എന്ന ആശ്വാസവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി  (4 hours ago)

എം ടി വാസുദേവൻ നായർ  (4 hours ago)

മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍  (5 hours ago)

എം ടിക്ക് അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍  (5 hours ago)

മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...  (5 hours ago)

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (5 hours ago)

ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....  (5 hours ago)

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്  (6 hours ago)

KOZHIKODE അപകടങ്ങൾ പതിവാകുന്നു...  (6 hours ago)

Military-Secret സൈനിക രഹസ്യം ചോര്‍ന്നു  (6 hours ago)

Malayali Vartha Recommends