പീഡനവീരന്‍മാര്‍ക്ക് പിടിവീഴുന്നു
പീഡന വീരന്മാര്‍ സൂക്ഷിക്കുക. ജോലിസ്ഥലത്ത് വനിതകളെ പീഡിപ്പിച്ചാല്‍ ജോലിപോകും.
അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ ജോലിസ്ഥലത്തെ പീഡന നിരോധന ബില്ലിന്റെ ഭാഗമായി തയ്യറാക്കുന്ന ചട്ടങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ജോലിയല്ലേ പോകൂ എന്ന് സമാധാനിക്കാന്‍ വരട്ടെ. അതിലും ഗുരുതരമായ ചില നടപടികള്‍ പുറകെ വരുന്നുണ്ട്. മാസാമാസം ലഭിക്കുന്ന ശമ്പളത്തിന്റെ 10 ശതമാനം നഷ്ടപ്പെട്ടെന്നിരിക്കും. ഉദ്യോഗകയറ്റവും അലവന്‍സുകളും തടഞ്ഞുവയ്‌ക്കും.
ഇനി പുരുഷനെ കുടുക്കാന്‍ കള്ള പരാതി നല്‍കിയാലോ?
500 രൂപയല്ലെങ്കില്‍ മാസശമ്പളത്തിന്റെ അഞ്ചു ശതമാനം പിഴചുമത്തും.
വനിതകളുടേയും കുട്ടികളുടേയും കേന്ദ്രമന്ത്രാലയം ചട്ടങ്ങള്‍ക്ക് രൂപം നല്‍കി നിയമവകുപ്പിന് അയച്ചു കഴിഞ്ഞു. ഓഗസ്റ്റ് അവസാനം ചട്ടങ്ങള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോലിസ്ഥലങ്ങളിലെ വനിതാ പീഡനം കണ്ടെത്താനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും ഒരു കംപ്ലയിന്റ് കമ്മിറ്റിക്ക് രൂപം നല്‍കും. പീഡിപ്പിച്ച ഉദ്യോഗസ്ഥനില്‍ നിന്നും മാപ്പെഴുതി വാങ്ങാനും ശമ്പളവും അലവന്‍സും തടഞ്ഞുവയ്‌ക്കാനും ജോലിയില്‍ നിന്നും പിരിച്ചുവിടാനുമുള്ള അധികാരം കംപ്ലയ്‌ന്റ് കമ്മിറ്റിക്കാണ്.
ഡോക്ടറോ അഭിഭാഷകനോ പീഡനക്കേസില്‍ ഉള്‍പ്പെട്ടാല്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കമ്മിറ്റിക്ക് അധികാരമുണ്ട്.
https://www.facebook.com/Malayalivartha