ശാലു പറഞ്ഞു മന്ത്രിമാര്‍ അനുസരിച്ചു; പ്രമുഖ ക്ഷേത്രത്തിലെ ശാന്തിമാരെ നിയമിച്ചത് ശാലുവിന്റെ ശുപാര്‍ശയില്‍
ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു പ്രമുഖ ക്ഷേത്രത്തിലെ ശാന്തി നിയമനത്തില്‍ ശാലുമേനോന്‍ ഇടപെട്ടതായി ആരോപണം. തന്റെ വീട് പാല് കാച്ചിനോട് അനുബന്ധിച്ച് പൂജ നടത്തിയ രണ്ടു പേര്‍ക്ക് കേന്ദ്രമന്ത്രിമാര്‍ മുഖേനെയാണ് നിയമനം നല്‍കിയതെന്നറിയുന്നു. ഇവരുടെ നിയമനത്തിനായി ദേവസ്വം ബോര്‍ഡ് നടത്തിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി. സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ട് കൂടുതല്‍ മാര്‍ക്ക് നല്‍കി. ക്ഷേത്രത്തിലെ ഉള്‍ക്കഴകം, ദേവസ്വം ശാന്തി എന്നിവിടങ്ങളില്‍ നിയമനവും നല്‍കി. ഇവരെ തിരുകികയറ്റാന്‍ ആദ്യം നടത്തിയ ഇന്റര്‍വ്യൂ റദ്ദാക്കി. പെട്ടെന്ന് രണ്ടാമത്തെ ഇന്റര്‍വ്യൂ നടത്തുകയും ചെയ്‌തു.
വീട് പാലുകാച്ചിന് എത്തിയ പ്രമുഖരെ കണ്ട് രണ്ട് ശാന്തിമാരും ഞെട്ടി. ശലുവിന്റെ ഉന്നത ബന്ധം മനസിലാക്കിയ രണ്ടു പേരും ശുപാര്‍ശക്കാര്യം സംസാരിക്കുകയായിരുന്നു. ആദ്യം എത്തിയ ശാന്തിമാരെയെല്ലാം നൈപുണ്യമില്ലാത്തവരുടെ ഗണത്തില്‍ പെടുത്തിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം തന്ത്രിയും താന്ത്രിക വിദ്യാപീഠം സെക്രട്ടറിയും തയ്യാറാക്കിയ മാര്‍ക്ക് ലിസ്റ്റാണ് തിരുത്തിയത്. എന്നാല്‍ ദേവസ്വം കമ്മിഷണറുടെ ലിസ്റ്റില്‍ തിരുത്തല്‍ നടത്തിയിട്ടില്ല. അതുകൊണ്ടാണ് നിയമനം ലഭിക്കാത്ത രണ്ടു പേരെ തിരുകി കയറ്റിയെന്ന് വ്യക്തമാക്കുന്ന വസ്‌തുത.
ബോര്‍ഡിന്റെ കീഴിലുള്ള പലക്ഷേത്രങ്ങളിലും ദര്‍ശനത്തിനും വഴിപാടുകള്‍ക്കും ശാലുവിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ചിലയിടത്ത് ശാലുവിന്റെ നൃത്തപരിപാടികളും അരങ്ങേറി. അതിനൊക്കെ വന്‍തുക പ്രതിഫലം നല്‍കി.
https://www.facebook.com/Malayalivartha