ഹൈമാസ്റ്റ് തട്ടിപ്പില്‍ ഒരു കോടി സ്വാഹ!
സര്‍ക്കാര്‍ നിബന്ധനകള്‍ മറി കടന്ന് നിലവാരം കുറഞ്ഞ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷം ഒരു കോടിയുടെ നികുതി നഷ്‌ടം.
എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നുമുള്ള തുകയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ വിനിയോഗിക്കുന്നത്. 2012 ജൂണ്‍ 6 ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നു. പദ്ധതി ചെലവിന്റെ 12.36 ശതമാനം നികുതി കേന്ദ്ര സര്‍ക്കാരില്‍ അടയ്‌ക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കെ.എസ്.ഐ.ഇ, സിഡ്‌കോ, കെല്‍ട്രോണ്‍ എന്നിങ്ങനെ സര്‍ക്കാര്‍ അംഗീകരിച്ച മൂന്നു ഏജന്‍സികളാണുള്ളത്. ഇവര്‍ പരമാവധി ഏഴുലക്ഷം വരെ പദ്ധതിയ്‌ക്ക് ഈടാക്കുന്നുണ്ട്. എന്നാല്‍ കേരളത്തിനു പുറത്തുള്ള ലോക്കല്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണെങ്കില്‍ 4 ലക്ഷം രൂപ മതി. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ഏഴുലക്ഷത്തിന്റെ ബില്‍ സമര്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പതിവ്.
ലൈറ്റ് ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പോസ്റ്റിലും വന്‍ വെട്ടിപ്പ് നടക്കുന്നുണ്ട്. തുരുമ്പു പിടിക്കാത്ത, നിലവാരമുള്ള പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മൂന്നു ലക്ഷത്തില്‍ താഴെ വിലയുള്ള പോസ്റ്റുകളിട്ട് ജനങ്ങളെ കബളിപ്പിക്കും. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ എ ക്ലാസ് നിലവാരത്തിലുള്ള കരാറുകാരന്റെ സാക്ഷ്യപത്രം വേണമെന്ന നിബന്ധനയും അട്ടിമറിക്കപ്പെടുന്നു. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്‌ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ ബഹളമാണ്.
https://www.facebook.com/Malayalivartha