ഇതൊരു വല്ലാത്ത പ്രണയ കഥയാണ് ,അല്ല നടന്ന സംഭവമാണ്...92 -കാരന്‍ തന്റെ പ്രണയിനിയെ കണ്ടെത്തിയത് 70 വർഷത്തിന് ശേഷം.. കണ്ണ് നനച്ച ആ സംഭവം ഇങ്ങനെ
ഇതൊരു വല്ലാത്ത പ്രണയ കഥയാണ് ,അല്ല നടന്ന സംഭവമാണ് , നമ്മൾ ചെറുപ്പത്തിൽ വളരെയേറെ സ്നേഹിച്ചിരുന്ന ഒരാളെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ,നമ്മൾ നല്ലപോലെ വയസ്സായതിനുശേഷം വീണ്ടും കാണുന്നതിനെ കുറിച്ച് ഓർത്തിട്ടുണ്ടോ ?
അങ്ങനെ ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് അയോവയിൽ നിന്നുള്ള ഡുവാൻ എന്ന 92 കാരൻ..അദ്ദേഹത്തിന് 22 വയസ്സുള്ളപ്പോൾ ടോക്കിയോയിൽ നാവികനായി ജോലി കിട്ടി. അവിടെ ആയിരുന്നപ്പോൾ പെഗ്ഗി യമാഗുച്ചി എന്ന യുവതിയുമായി പരിചയപ്പെട്ടു .പരിചയം ക്രമേണ പ്രണയമായി മാറി .. പെഗ്ഗിയെ വിവാഹം ചെയ്യണമെന്ന് ടുവാൻ ഉറപ്പിക്കുകയും ചെയ്തു ...പ്രദേശത്തെ നാട്ടുകാർക്ക് എല്ലാം ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.
കൊറിയൻ യുദ്ധകാലത്ത് ഡുവാനെ അമേരിക്ക തിരികെ വിളിച്ചു , അതോടെ പെഗ്ഗിയെ പിരിഞ്ഞ് യുവാൻ അമേരിക്കയിലേയ്ക്ക് യാത്രയായി . ഡുവാൻ തിരികെ പോകുന്ന കാലത്ത് പെഗ്ഗി ഗർഭിണിയായിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം ലീവ് കിട്ടുമ്പോൾ തിരികെ വന്നു പെഗ്ഗിയെ കൂട്ടിക്കൊണ്ടു പോകാൻ കഴിയുമെന്നാണ് ഡുവാൻ കരുതിയിരുന്നത്.
പക്ഷെ ഡുവാൻറെ പ്രതീക്ഷയ്ക്ക് വിപരീതമായി താൻ അയച്ചുകൊടുത്ത പണമെല്ലാം പിതാവ് ചെലവാക്കിയിരിക്കുന്നു. പിന്നാലെ ഒരു ഹൈവേ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡുവാൻ ജോലിക്ക് ചേർന്നു. ഈ സമയം ഡുവാൻ പെഗ്ഗിക്ക് നിർത്താതെ കത്തുകളെഴുതുമായിരുന്നു. എന്നാൽ ഒരുനാൾ പെഗ്ഗി ഡുവാന് കത്തെഴുതുന്നത് അവസാനിപ്പിച്ചു.
ഡുവാനെ സംബന്ധിച്ച് അത് താങ്ങാൻ കഴിയുമായിരുന്നില്ല.പെഗ്ഗിയ്ക്ക് എന്ത്പറ്റി എന്ന് അറിയാതെ ടുവാൻ ഏറെ വിഷമിച്ചു ...താൻ അയച്ച കത്തുകളൊക്കെ പെഗ്ഗിയുടെ അമ്മ നശിപ്പിച്ചു കളയുകയായിരുന്നുവെന്ന് വളരെ വൈകി ഡുവാൻ അറിഞ്ഞു ..
പിന്നാലെ ഒരു ഹൈവേ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡുവാൻ ജോലിക്ക് ചേർന്നു.. പിന്നീട് ഡുവാൻ രണ്ടു തവണ വിവാഹിതനായി ഈ ബന്ധങ്ങളിൽ ആറ് കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. പക്ഷെ പെഗ്ഗിയെ മറക്കാൻ ടുവാന് കഴിഞ്ഞിരുന്നില്ല
പക്ഷെ 70 വർഷങ്ങൾക്ക് മുൻപ് ഒരാളെ തെരഞ്ഞു കണ്ടു പിടിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോൾ കാലം മാറി , തന്റെ ഫേസ്ബുക്കിലൂടെ പെഗ്ഗിയെ കുറിച്ച് ഒരു അന്വേഷണം നടത്താൻ തന്നെ ഡുവാണ് തീരുമാനിച്ചു .. അങ്ങനെ തന്റെ ഫേസ്ബുക് പേജിൽ അന്നത്തെ പെഗ്ഗിയുടെ ഫോട്ടോ സഹിതം യുവാൻ ഒരു പോസ്റ്റിട്ടു .. പെഗ്ഗിയോ അവരുടെ ബന്ധുക്കളോ ഈ പോസ്റ്റ് കണ്ടാൽ പ്രതികരിക്കണം എന്നായിരുന്നു അഭ്യർത്ഥന ..
ഹിസ്റ്ററി ചാനലിൽ പ്രവർത്തിക്കുന്ന തെരേസ വോങ്, പെഗ്ഗിയെ കണ്ടുപിടിച്ചു... പെഗ്ഗി യമാഗുച്ചിതന്റെ , കുടുംബത്തോടൊപ്പം മിഷിഗണിൽ താമസിക്കുന്നുണ്ടെന്നു ആണ് തെരേസ വോങ് അറിയിച്ചത്
ഇതോടെ പെഗ്ഗിയെ നേരിട്ട് കാണണം എന്നായി ഡുവാൻ . ഒടുവിൽ മകൻ ബ്രയാനൊപ്പം ഡുവാൻ മിഷിഗണിലേയ്ക്ക് പോയി..എന്നാൽ തന്റെ കുഞ്ഞ് പെഗ്ഗിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഡുവാനെ കാത്തിരുന്നത് ദുഃഖവാർത്തയാണ്. പ്രസവത്തിനു മുമ്പ് ആ കുഞ്ഞ് മരണപ്പെട്ടിരുന്നു. എങ്കിലും പെഗ്ഗി ടുവാനെ മറന്നിരുന്നില്ല ..തന്റെ മൂത്ത കുഞ്ഞിന്റെ പേരിനൊപ്പം ഡുവാന്റെ പേര് പെഗ്ഗി ചേർത്തിരുന്നു .. തൻ ഇപ്പോൾ ഏറെ സന്തോഷവാൻ ആണെന്നും ഒരിക്കൽക്കൂടി പെഗ്ഗിയുമായി ഡാൻസ് ചെയ്യാനാണ് ആഗ്രഹമെന്നുമാണ് ഡുവാൻ വാർത്താമാധ്യമങ്ങളോട് പ്രതികരിച്ചത്
https://www.facebook.com/Malayalivartha