COUNTDOWN തുടങ്ങി ചന്ദ്രയാൻ 3-നെ തകർക്കാൻ ഒരുമ്പെട്ടിറങ്ങി റഷ്യ..?!സടകുടഞ്ഞ് ISRO
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് വെള്ളിയാഴ്ച തങ്ങളുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 വിജയകരമായി വിക്ഷേപിച്ചിരുന്നു. വിക്ഷേപണത്തിന് പിന്നാലെ ഐഎസ്ആർഒ റഷ്യൻ ബഹിരാകാശ ഏജൻസിയെ സമൂഹമാദ്ധ്യമം വഴി അഭിനന്ദനമറിയിച്ചിരുന്നു. ഐഎസ്ആർഒയുടെ മൂന്നാം ദൗത്യം പേറി ചന്ദ്രനിലേ്ക്ക് കുതിക്കുന്ന ചന്ദ്രയാൻ 3നെയും ഒപ്പം ലൂണ 25നെയും പേരെടുത്ത് പരാമർശിച്ചായിരുന്നു ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ട്വീറ്റ്.
ചന്ദ്രയാൻ 3ന്റെയും ലൂണ25ന്റെയും ദൗത്യത്തിലുള്ള സമാനത തന്നെയായിരുന്നു ഐഎസ്ആർഒയുടെ ട്വീറ്റിന്റെ പ്രസക്തി. ചന്ദ്രോപതരിതലത്തിൽ പേടകങ്ങൾ ലാൻഡ് ചെയ്ത് ഗവേഷണം നടത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. എന്നാൽ ഒരേ ദൗത്യവുമായി ചന്ദ്രനിലേയ്ക്ക് കുതിക്കുന്ന ഇരു രാജ്യങ്ങളുടെയും പേടകങ്ങളിൽ ഏതാണ് ആദ്യം ലക്ഷ്യത്തിലെത്തുക എന്ന ചോദ്യവും ഇതോടെ ഉയർന്നു.
ചന്ദ്രനിലിറങ്ങും മുൻപേ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഒപ്പിയെടുത്ത് ചന്ദ്രയാൻ മൂന്ന് അയച്ച് ഭൂമിയിലേക്ക് തന്നിരുന്നു. മണിക്കൂറുകൾക്കകം ഇത് ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ചന്ദ്രന്റെ ചിത്രങ്ങൾ കണ്ടത്.
ചന്ദ്രനിലെ ഗർത്തങ്ങളുടെ വിശദമായ കാഴ്ച നൽകുന്ന ചിത്രമാണ് ഇസ്രോ പങ്കുവെച്ചിരുന്നത്. ബഹിരാകാശ പേടകത്തിലെ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച് വിസി) ആണ് ചിത്രം പകർത്തിയത്. ലാൻഡർ ഇമേജറിനൊപ്പം (എൽഐ) ഈ ക്യാമറ വികസിപ്പിച്ചത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയുമാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ചിത്രങ്ങൾ അയച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്. നിരവധി ആളുകളാണ് ചിത്രം ഷെയർ ചെയുകയും അതോടൊപ്പം പല പബ്ലിക്ക് പ്ലാറ് ഫോമുകളിലും പങ്കു വച്ചിട്ടുണ്ട്. മികച്ച രീതിയിൽ ചന്ദ്രയാൻ മൂന്ന് വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.അടുത്ത ഭ്രമണപഥ താഴ്‌ത്തൽ ഓഗസ്റ്റ് 14-നാണ്. തുടർന്ന് 16-ന് ചന്ദ്രനും ചന്ദ്രയാൻ മൂന്നിനും ഇടയിലുള്ള അകലം വീണ്ടും കുറയ്‌ക്കും. ഇതോടെ ചന്ദ്രനും പേടകവും തമ്മിലുള്ള അകലം 100 കിലോമീറ്ററായി കുറയും. ഓഗസ്റ്റ് 17-ന് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടും.
ജൂലൈ 14-നായിരുന്നു ഐഎസ്ആർഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25ന്റെ വിക്ഷേപണം. ചന്ദ്രയാൻ വിക്ഷേപിച്ച് ഒരു മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് റഷ്യം ദൗത്യമാരംഭിച്ചതെങ്കിലും ലൂണ 25 ആയിരിക്കും ആദ്യം ചന്ദ്രോപരിതലം തൊടുക. ഭീമമായ ചെലവ് ഒഴിവാക്കാനായി ഘട്ടം ഘട്ടമായാണ് ചന്ദ്രയാൻ ദൗത്യം പൂർത്തിയാക്കുക. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെ ആകർഷണ വലയത്തെ ആശ്രയിച്ചാണ് ചന്ദ്രയാൻ 3ന്റെ സഞ്ചാരപാത നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു.
ചാന്ദ്രപഥത്തിൽ കയറിയ ചന്ദ്രയാൻ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചു. കഴിഞ്ഞ ദിവസവും ഭ്രമണപഥം വിജയകരമായി താഴ്ത്തി. ഓഗസ്റ്റ് 14നാണ് അടുത്ത ഘട്ടം. . അടുത്തയാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. അതോടെ നിർണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്.
എന്നാൽ ചന്ദ്രയാൻ പിന്തുടരുന്ന പ്രത്യേക സഞ്ചാര പാതയല്ല സോവിയറ്റ് സ്പേസ് പ്രോഗ്രാമിന്റെ പിന്തലമുറക്കാരായ റോസ്കോസ്മോസ് പിന്തുടരുന്നത്. സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിന്റെ കരുത്തിൽ ബഹിരാകാശത്തെത്തിയ ലൂണ25 ഓഗസ്റ്റ് 16നായിരിക്കും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക.ഏതാനും ദിവസങ്ങൾ ഭ്രമണപഥത്തിൽ തുടർന്ന ശേഷം ഓഗസ്റ്റ് 21ന് പേടകം ഉപരിതലത്തിൽ ഇറങ്ങും . അതായത് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് രണ്ട് ദിവസം മുൻപ്. കൂടാതെ ഒരു വർഷത്തോളം ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്താൻ ഉതകുന്ന രീതിയിലാണ് റോസ്കോസ്മോസ് ലൂണ 25 ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് ശേഷം രണ്ടാഴ്ചയോളമായിരിക്കും വിവരശേഖരണം നടത്തുക.
https://www.facebook.com/Malayalivartha