പാര്‍ട്ടി ഗുണ്ടകള്‍ അഴിഞ്ഞാടുന്നു..അടിച്ചൊടുക്കുമെന്ന് മുഖ്യന്റെ മുന്നറിയിപ്പ് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ ടീംസാണ്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഷൂസ് എറിഞ്ഞപ്പോള്‍ അക്രമം അഴിച്ചുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പോലീസോ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യാതൊരു തരത്തിലുമുള്ള അക്രമം നടത്തിയിരുന്നില്ല. അന്ന് സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു കല്ലേറ്. കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകന്‍ പിന്നീട് മാപ്പ് പറയുകയും ഉമ്മന്‍ചാണ്ടി അയാളോട് ക്ഷമിക്കുകയും ചെയ്തു. അന്നത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇന്ന് നിലവിലുള്ളത്.
സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. കടമെടുപ്പ് പരിധി പത്ത് ശതമാനത്തിലധികം ഉയര്‍ന്നതോടെ കേന്ദ്രധനകാര്യ കമ്മിഷന്‍ ഇടപെട്ടു. ഐ.ജി.എസ്.ടി വകയില്‍ കേന്ദ്രത്തില്‍ നിന്ന് 25,000 കോടി രൂപ കിട്ടാനുണ്ട്. എന്നാല്‍ സംസ്ഥാനം രേഖകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ അത് തടഞ്ഞ് വച്ചിരിക്കുകയാണ്. അത് വാങ്ങാനോ, കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ല. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ പ്രതിപക്ഷവും അവരുടെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളും പ്രതിഷേധം സംഘടിപ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. അതിലേക്ക് അവരെ തള്ളിവിടാതിരിക്കേണ്ട രാഷ്ട്രീയമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് എത്രമാത്രം അക്രമങ്ങളാണ് സി.പി.എമ്മും എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും അഴിച്ച് വിട്ടിട്ടുള്ളത്. വിഷ്വല്‍ മീഡിയ വരുന്നതിന് മുമ്പ് എത്രയോ സര്‍ക്കാര്‍ വാഹനങ്ങളാണ് ഇവര്‍ കത്തിച്ചിട്ടുള്ളത്.
അത് സംബന്ധിച്ച് നിരവധി കേസുകളുണ്ടായിരുന്നു. സമരങ്ങളിലൂടെ വളര്‍ന്ന് വന്ന പ്രസ്ഥാനവും മുഖ്യമന്ത്രിയും ഇത്തരത്തില്‍ പ്രതിഷേധക്കാരെ നേരിടുന്നത് ഇടത്പക്ഷത്തിന് യോജിച്ച കാര്യമല്ല. നവകേരള സദസ്സിന്റെ ഭാഗമായി പ്രതിഷേധിക്കുന്നവരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്യുന്നത് നിയമപരമായ നടപടിക്രമങ്ങളാണ്. അതിന് പകരം സി.പി.എം പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐക്കാരും ചേര്‍ന്ന് പ്രതിഷേധക്കാരെ ആക്രമിക്കുകയും ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും മറ്റും ചെയ്യുന്നത് ഭരണകൂട ഭീകരത തന്നെയാണ്. ഇതൊന്നും ആധുനികസമൂഹം അംഗീകരിച്ച് തരില്ല. അക്രമികളായ പാര്‍ട്ടിക്കാര്‍ക്ക് എല്ലാ പിന്തുണയും നല്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പിണറായി വിജയന്‍ സി.പി.എമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല എല്ലാ വിഭാഗം ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. പലപ്പോഴും അദ്ദേഹം ഇക്കാര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് സാധാരണ പ്രതിപക്ഷമാണ് രാഷ്ട്രീയ പ്രതിഷേധങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്നതെങ്കില്‍ നിലവില്‍ സി.പി.എമ്മും സര്‍ക്കാരുമാണ് അതിന് നേതൃത്വം നല്‍കുന്നത്. അതേസമയം സി.പി.എമ്മുകാര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും കേസെടുക്കാതിരിക്കുകയും ചെയ്യും. ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലി സ്വദേശിയായ വൃദ്ധ റോസക്കുട്ടിയെ സി.പി.എമ്മുകാര്‍ ഫോണില്‍ അസഭ്യം പറയുകയും അവരുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിട്ടും പോലീസ് കേസെടുത്തില്ല.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നടത്തിയ ഇടപെടലുകളെ കുറിച്ച് വെളിപ്പെടുത്തിയതിനും സംസ്ഥാനത്തെ ധനപ്രതിസന്ധിയെ കുറിച്ച് പ്രതികരിച്ചതിനും ഗവര്‍ണര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എസ.എഫ്.ഐയും ഡിവൈഎഫ്‌ഐയും. ഗവര്‍ണറെ പ്രതിരോധിക്കാന്‍ ബി.ജെ.പി കൂടി രംഗത്തിറങ്ങിയാല്‍ സംസ്ഥാന രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ കലുഷിതമാകും. കണ്ണൂര്‍ വി.സിയായിരുന്ന ഗോപിനാഥിന് പുനര്‍നിയമനം നല്‍കുന്നത് നിയമവിരുദ്ധമായ കാര്യമാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടും അതിന് ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇത്തരത്തില്‍ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ടിരുന്ന സി.പി.എമ്മിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. രാഷ്ട്രീയമായി രണ്ട് രീതിയില്‍ സി.പി.എമ്മിന് അത് തിരിച്ചടിയായി. ഗോപിനാഥിനെ മാറ്റി ഗവര്‍ണര്‍ ഇഷ്ടമുള്ളയാളെ നിയമിക്കുകയും കേരള സര്‍വകലാശാല സിന്‍ഡികേറ്റിലേക്ക് ബി.ജെ.പിക്കാരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഇരട്ടപ്രഹരം സി.പി.എം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചുണ്ടാകില്ല. ഇത്തരത്തില്‍ നാനാഭാഗത്ത് നിന്നും തിരിച്ചടി നേടിക്കൊണ്ടിരിക്കുന്നതിനിടെ പിടിച്ച് നില്‍ക്കാനാവാതെ പോലീസിന്റെ സാനിധ്യത്തില്‍ അക്രമം അഴിച്ചുവിടുകയാണ് സി.പി.എം ചെയ്യുന്നത്. ഭരണത്തിലിരിക്കുന്നവര്‍ ഇങ്ങിനെ തുടര്‍ന്നാല്‍ നാട്ടിലെ ക്രമസമാധാനനില തകരാറിലാകും. അരാജകത്വം ഉണ്ടാകും. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് ഭരണകക്ഷിയാണ്. നിര്‍ഭാഗ്യവശാല്‍ വേലി തന്നെ വിളവ് തിന്നുകയാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും ക്രമസമാധാന നിലതകരാറിലയതോടെ സി.പി.എമ്മിനുണ്ടായ നഷ്ടം ഇതുവരെ നികത്താനായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് കാട്ടി ലിങ്ക്ഡ് ഇന്നില്‍ പരസ്യം നല്‍കേണ്ട ഗതികേടിലാണ് ഇന്ന് അവിടുത്തെ നേതൃത്വം. ബ്രാഞ്ച് മുതല്‍ ഏര്യാ സെക്രട്ടറി വരെയുള്ളവര്‍ കേരളത്തില്‍ പൊറോട്ടയടിച്ചും കല്ലും മണ്ണും ചുമ്മിയും പശുവിനെ കറന്നുമാണ് ജീവിക്കുന്നത്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത ഗതികേടിലാണവര്‍. പാര്‍ട്ടി ഓഫീസുകള്‍ മുഴുവനും ത്രിണമൂല്‍ കോണ്‍ഗ്രസുകാര്‍ കയ്യേറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനാകാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് കേരളത്തിലെ സഖാക്കള്‍ ഇതൊക്കെ ഓര്‍മിക്കുന്നത് നല്ലതാണ്, കാരണം ബംഗാളില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം അത്ര വലുതല്ല.
https://www.facebook.com/Malayalivartha