കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി യുടെയും സ്മിത സുധാകരന്റെയും മകന്‍ സൗരഭ് സുധാകരനും (എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഡല്‍ഹി) കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍. ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയ സജീവും (മെഡിക്കല്‍ ഓഫിസര്‍, ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കല്‍ കോളജ് ആശുപത്രി) തമ്മിലുള്ള വിവാഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ.മുരളീധരന്‍,വി.എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,കെ.സി.ജേസഫ്,പി.ജെ.കുര്യന്‍, ഷിബുബേബി ജോണ്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എംപിമാരായ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹ്നാന്‍, ആന്റോ ആന്റണി, നേതാക്കളായ എം.ലിജു,ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്, വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്,ചാണ്ടി ഉമ്മന്‍, എന്‍.ശക്തന്‍,പഴകുളം മധു,ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,എംഎം നസീര്‍,ആലിപ്പറ്റ ജമീല, കെപി ശ്രീകുമാര്‍,ശരത്ചന്ദ്രപ്രസാദ്,,ജോസഫ് വാഴയ്ക്കന്‍,മണക്കാട് സുരേഷ്,സിപി ജോണ്‍,ചെറിയാന്‍ ഫിലിപ്പ്‌സംവിധായകനും നടനുമായ ആലപ്പി അഷറഫ്, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, രാജേന്ദ്ര പ്രസാദ്, നാട്ടകം സുരേഷ്,സതീഷ് കൊച്ചുപറമ്പിൽ , സി.പി.മാത്യു,മാര്‍ട്ടിന്‍ ജോര്‍ജ്ജ്,എഐസിസി വക്താവ് ഷമാമുഹമ്മദ്,എൻ. പീതാംബരക്കുറുപ്പ് , റിജില്‍ മാക്കുറ്റി, രമ്യ ഹരിദാസ്,ശൂരനാട് രാജശേഖരന്‍, കെ.സി.വിജയന്‍,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ സല്‍ക്കാരം നാളെ കണ്ണൂരില്‍ നടക്കും.
https://www.facebook.com/Malayalivartha