വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്
വെറും 50 ഗ്രാം മാത്രം ഉള്ള കുഞ്ഞൻ വസ്തു ...അതിന്റെ വില കേട്ടാൽ പക്ഷെ ആരും ഒന്ന് ഞെട്ടും ... 419 കോടി രൂപ !! വെറും അതിശയോക്തി ഒന്നുമല്ല ...വളരെ കൃത്യമായ കണക്കാണ് ഇത് . വജ്രത്തേക്കാൾ വിലയുള്ള ഈ വസ്തു നമുക്കിപ്പോൾ ഒഴിച്ചുകൂടാൻ ആവാത്തതാണ് . കാരണം കാൻസറിന്റെ ചികിത്സയിൽ വരെ ഈ അമൂല്യവസ്തുവിനുള്ള സ്ഥാനം വളരെ വലുതാണ് . ആണവനിലയങ്ങളിൽ വരെ ഈ മൂലകം ഉപയോഗിക്കുന്നുണ്ട് . എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഇവ ജീവന്‍ വരെയെടുക്കും .അത്യുഗ്ര റേഡിയോ ആക്ടീവ് മൂലകമായ കലിഫോർണിയമാണ് ഈ നിധി .
അടുത്തിടെ, ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള കുച്ചൈക്കോട്ട് ബെൽത്താരി ചെക്ക് പോയിന്റിനു സമീപം വാഹനത്തിൽ നിന്ന് ഏകദേശം 50 ഗ്രാം വരുന്ന ഒരു വസ്തു പിടിച്ചെടുത്തു. ...കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലുപ്പം മാത്രമുള്ള
ഇതിന്റെ രാജ്യാന്തര വിപണിയിലുള്ള വില ഏകദേശം 850 കോടി രൂപയാണ് !...
നിലവില്‍ ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാര്‍ഥങ്ങളിലൊന്നാണ് കലിഫോര്‍ണിയം. Cf എന്ന ചിഹ്നവും ആറ്റോമിക് നമ്പർ 98 ഉം ഉള്ള ഒരു സിന്തറ്റിക് രാസ മൂലകം ആണ് ഇത് .
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ 1952 ല്‍ കലിഫോര്‍ണിയയിലാണ് കൃത്രിമ രാസ മൂലകമായ കലിഫോര്‍ണിയം നിര്‍മിച്ചെടുത്തത്. കാലിഫോർണിയ സംസ്ഥാനത്തിൻ്റെയും കാലിഫോർണിയ സർവകലാശാലയുടെയും പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ആണവ നിലയം മുതല്‍ വിമാന സുരക്ഷ വരെയും വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ ചികില്‍സയിലും വരെ ഒഴിവാക്കാനാവാത്ത പദാര്‍ഥവുമാണിത്. ഇത്രയും മൂല്യമുള്ള കാലിഫോർണിയം കള്ളക്കടത്തുകാർക്കും ഏറ്റവും കൂടുതൽ താല്പര്യമുള്ള വസ്തു കൂടിയാണ് . കലിഫോര്‍ണിയത്തിന്‍റെ ഗുണങ്ങളും മൂല്യവുംതന്നെയാണ് ഈ മൂലകത്തിന്റെ പ്രത്യേകത . ലോകത്ത് ഏതാനും ഗ്രാമുകൾ മാത്രമേ ഈ മൂലകം ഉള്ളൂ . കാലിഫോർണിയം ഉത്പാദിപ്പിക്കാൻ കഴിയുന്ന രാജ്യങ്ങൾ അമേരിക്കയും റഷ്യയും മാത്രമാണ്
നിലവില്‍ ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാര്‍ഥങ്ങളിലൊന്നാണ് കലിഫോര്‍ണിയം. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ 1952 ല്‍ കലിഫോര്‍ണിയയിലാണ് കൃത്രിമ രാസ മൂലകമായ കലിഫോര്‍ണിയം നിര്‍മിച്ചെടുത്തത്. ആണവ നിലയം മുതല്‍ വിമാന സുരക്ഷ വരെയും വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ ചികില്‍സയിലും വരെ ഒഴിവാക്കാനാവാത്ത പദാര്‍ഥവുമാണിത്.
ആണവ നിലയങ്ങളില്‍ ചെയിന്‍ റിയാക്ഷന്‍ ഉണ്ടാക്കുന്നതിനായി കലിഫോര്‍ണിയം ഉപയോഗിച്ചു വരുന്നു. സെക്കന്‍റില്‍ 2.3 ദശലക്ഷം ന്യൂട്രോളുകളെയാണ് ഒരു മൈക്രോഗ്രാം കലിഫോര്‍ണിയം പുറത്തുവിടുന്നത്. അതുകൊണ്ടാണ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനത്തിന് കലിഫോര്‍ണിയം ഉപയോഗിക്കുന്നത്. ഇതുകൂടാതെ ന്യൂട്രോണ്‍ ആക്ടിവേഷനിടെ അപരിചിതമായ വസ്തുക്കളുടെ ഘടന തിരിച്ചറിയാനും കലിഫോര്‍ണിയം പ്രയോജനപ്പെടുത്താറുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളിലും ഇന്ധന സാന്നിധ്യമറിയാനുള്ള ഉപകരണങ്ങളിലും കലിഫോര്‍ണിയത്തിന്‍റെ സാന്നിധ്യമുണ്ട്.
കാന്‍സര്‍ ചികില്‍സയില്‍ ന്യൂട്രോണ്‍ റേഡിയോഗ്രഫിയെന്ന പരിശോധനയ്ക്കാണ് കലിഫോര്‍ണിയം ഉപയോഗിക്കുന്നത്. എക്സ്–റെയ്ക്ക് സമാനമാണിത്. മസ്തിഷ്ക, ഗര്‍ഭാശയ ഗള കാന്‍സറുകളുടെ ചികില്‍സയ്ക്കാണിത് ഉപയോഗിച്ച് വരുന്നത്. ചിലഘട്ടങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ റേഡിയേഷനിലും കലിഫോര്‍ണിയം ഉപയോഗിക്കാറുണ്ട്. ആറ്റത്തിലെ കുഞ്ഞന്‍ ന്യൂക്ലിയസുകളിമായി ഇതിന് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ കാഠിന്യമേറിയ പദാര്‍ഥങ്ങളില്‍ പോലും വളരെ വേഗത്തില്‍ ഉള്ളിലേക്ക് കടക്കാനാകും. പാറയോളം കടുപ്പമുള്ള വസ്തുക്കളും യന്ത്രങ്ങളുടെ ഉള്‍ഭാഗവുമെല്ലാം പരിശോധിക്കാം.
ഇതിന് പുറമെ എണ്ണക്കിണറുകളില്‍ വെള്ളത്തിന്‍റെയും എണ്ണയുടെയും അളവറിയാനും വിമാന സുരക്ഷയ്ക്കും കലിഫോര്‍ണിയം ഉപയോഗിച്ച് വരുന്നു. അത്യുഗ്രമായ റേഡിയോ ആക്ടിവിറ്റി നടക്കുന്നതിനാല്‍ തന്നെ ഇത് വിഷലിപ്തവുമാണ്.
https://www.facebook.com/Malayalivartha