സണ്‍ റൈസേഴ്‌സിന് വിജയ തുടക്കം: പൂനെയെ 22 റണ്‍സിന് പരാജയപ്പെടുത്തി
അരങ്ങേറ്റം ഗംഭീരമാക്കി ഐ.പി.എല്‍ ആറാം സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. പൂനെ വാരിയേഴ്‌സിനെ 22 റണ്‍സിന് പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്‌സ് വിജയത്തോടെ തുടങ്ങിയത്. ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ ബൗളര്‍മാരുടെ മികവില്‍ 18.5 ഓവറില്‍ ആതിഥേയര്‍ കൂടിയായ സണ്‍റൈസേഴ്‌സ് പൂനെ വാരിയേഴ്‌സിനെ 104 റണ്‍സിന് പുറത്താക്കുകയായിരുന്നു. വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുത ഡെയില്‍ സ്‌റ്റെയിനാണ് വാരിയേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്. റെഡ്ഡി (30 പന്തില്‍ 27), പാര്‍ഥിവ് പട്ടേല്‍ (18 പന്തില്‍ 19), കുമാര്‍ സംഗക്കാര (16 പന്തില്‍ 15), കാമറൂണ്‍ വൈറ്റ് (18 പന്തില്‍ 10), വിഹാരി (12 പന്തില്‍ 11) എന്നിവര്‍ രണ്ടക്കം കടന്നു. 19 റണ്‍സ് വഴങ്ങി പുനെയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത അമിത മിശ്രയും രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയ തിസാര പെരേരയും സണ്‍റൈസേഴ്‌സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
റോബിന്‍ ഉത്തപ്പ (24), റോസ് ടെയിലര്‍ (19), അഭിഷേക് നായര്‍ (19), മഹേഷ് പാണ്ഡേ (15) എന്നിവര്‍ക്കു മാത്രമാണ് വാരിയേഴ്‌സ് നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ. അശോക് ദിന്‍ഡ രണ്ടും സാമുവല്‍സ്, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍്മ, യുവരാജ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.
https://www.facebook.com/Malayalivartha