കൊച്ചിയില്‍ കൈവിട്ടത് ഡല്‍ഹിയില്‍ നേടി... ഇന്ത്യ 48 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുള്ള പരമ്പര 1-1 ആയി. നാല് വിക്കറ്റ് വീഴ്ത്തിയ വീഴ്ത്തിയ ഷാമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ ബോളിങ്ങ് താരങ്ങള്‍. ഇന്ത്യ ഉയര്‍ത്തിയ 264 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് നേടുമെന്നാണ് കരുതിയിരുന്നത്.
വളരെ സ്ഥിരതയോടെയായിരുന്നു വിന്‍ഡീസ് ബാറ്റിങ്ങ്. എന്നാല്‍ പൊള്ളാര്‍ഡും സ്മിത്തും വീണതോടെ വിന്‍ഡീസിന്റെ താളം പോവുകയായിരുന്നു. 97 പന്തില്‍ നിന്നും 97 റണ്‍സ് നേടി സ്മിത്ത് പോരാടിയെങ്കിലും ഷാമിക്ക് മുന്നില്‍ പുറത്താവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ പൊള്ളാര്‍ഡ് 40 റണ്‍സും ബ്രാവോ 26 റണ്‍സും നേടി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് എടുത്തത്. ആദ്യ ഓവറുകളില്‍ ഇന്ത്യ പരുങ്ങിയെങ്കിലും പിന്നീട് വിരാട് കോഹ്‌ലിയുടെയും സുരേഷ് റെയ്‌നയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് മാന്യമായ സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചത്. ഇരുവരും 62 റണ്‍സ് വീതം നേടി.
അവസാന ഓവറുകളില്‍ മികച്ച കളി പുറത്തെടുത്ത ക്യാപ്റ്റന്‍ ധോണിയും അര്‍ധ സെഞ്ച്വറി നേടി. റായിഡു 32 റണ്‍സും നേടി. വിന്‍ഡീസ് നിരയില്‍ ടെയ്‌ലര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രാംപോള്‍, ബെന്‍, ബ്രാവോ, സമി എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha