ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനം ഉപേക്ഷിച്ചു
ഹൂദ്ഹൂദ് ചുഴലി കൊടുങ്കാറ്റ് കാരണം ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം ഉപേക്ഷിച്ചു. നാളെ വിശാഖപട്ടണത്തായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഹൂദ് ഹൂദ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ ഒന്നാണ് വിശാഖപട്ടണം.
മത്സരം നടത്താന്‍ ആതിഥേയരായ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് തയ്യാറായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ബി.സി.സി.ഐ. മത്സരം ഉപേക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്ന് ജോയന്റ് സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മത്സരം മറ്റേതെങ്കിലും വേദിയിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ച് ബി.സി.സി.ഐ. ആലോചിച്ചിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
കൊച്ചിയിലെ ഒന്നാം ഏകദിനം വിന്‍ഡീസും ഡല്‍ഹിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയും ജയിച്ചതിനെ തുടര്‍ന്ന് പരമ്പര ഇപ്പോള്‍ തുല്ല്യ നിലയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha