ഇന്ത്യ ആഞ്ഞടിച്ചു; വെസ്റ്റ് ഇന്‍ഡീസിന് കനത്ത പരാജയം; ഇന്ത്യയെ രക്ഷിച്ചത് വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും
ധര്‍മശാല ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടുകയായിരുന്നു. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ (127) തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്ന ഇന്ത്യന്‍ ഇന്നിങ്‌സിലെ സവിശേഷത.
വെസ്റ്റ് ഇന്‍ഡീസിന്റെ മെര്‍ലോണ്‍ സാമുവല്‍സ് സെഞ്ച്വറി നേടിയെങ്കിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ബ്രാവോ 40 റണ്‍സും, 23 പന്തില്‍ 46 റണ്‍സ് നേടി റസലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പക്ഷെ വെസ്റ്റ് ഇന്‍ഡീസിന്റെ എല്ലാവരും 271 റണ്‍സിന് പുറത്താവുകയായിരുന്നു. സാമുവല്‍സ് 112 റണ്‍സ് നേടി പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഷാമി, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അജങ്ക്യ രഹാനെയും (68) ശിഖര്‍ ധവാനും (35) ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം നമ്പരിലെത്തിയ കോഹ്‌ലി തുടക്കം മുതല്‍ അടിച്ചു കളിച്ചു. സുരേഷ് റെയ്‌ന 58 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും മൂന്നു ഫോറുകളും ഉള്‍പ്പെടെ 71 റണ്‍സെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha