ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി, കോഹ്‌ലി രണ്ടാമത്
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി.113 പോയിന്റ് നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 113 പോയിന്റുമായി ദക്ഷിണാഫ്രിക്കയും രണ്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും വിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ 191 റണ്‍സിന്റെ സെഞ്ചുറി പ്രകടനമാണ് കോഹ്‌ലിക്ക് നേട്ടമായത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെ പിന്തള്ളിയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്ത് എത്തിയത്. എ.ബി ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറും ക്യാപ്റ്റന്‍ ധോണിയും ആദ്യ പത്ത് റാങ്കിങ്ങില്‍ ഇടം നേടി. പുതിയ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് ധോണി. ഏഴാം സ്ഥാനമാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനഞ്ചാം സ്ഥനം നേടി. നേരത്തെ എട്ടാം സ്ഥാനത്ത് ആയിരുന്ന ശിഖര്‍ ധവാന് ആദ്യ പതിനഞ്ചിനുള്ളില്‍ ഇടം നേടാനായില്ല. മുഹമ്മദ് ഷമി ആദ്യ ഇരുപതിലും എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha