ദേശീയ വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് നാളെ മുതല്‍
ബി.സി.സി.ഐ.യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 19 വയസിനു താഴെയുള്ളവരുടെ ദേശീയ വനിതാ സൂപ്പര്‍ലീഗ് ഗ്രൂപ്പ് ബി മത്സരങ്ങള്‍ നാളെമുതല്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഡല്‍ഹിഹൈദരാബാദുമായി ഏറ്റുമുട്ടും. ഇരുടീമുകളും ഇന്നലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തി.
മുന്‍ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന നീലിമ ജോഗ്ലേക്കറാണു മാച്ച് റഫറി. അങ്ങാടിപ്പുറം സ്വദേശി എം.എസ്. വിശ്വനാഥും, മധ്യപ്രദേശുകാരനായ രാജേഷ് സിംഗ് തിമാനിയും മത്സരം നിയന്ത്രിക്കും. 50 ഓവര്‍ വീതമാണു മത്സരം. മത്സരത്തിനായുള്ള ഗ്രൗണ്ട്, പിച്ച് എന്നിവ മാച്ച് റഫറിയും അമ്പയര്‍മാരും പരിശോധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha