വിന്‍ഡീസ് 250 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബി.സി.സി.ഐ
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് 250 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തിലാണ് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പാട്ടീല്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുമായുള്ള മല്‍സരം വിന്‍ഡീസ് പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി. കത്ത് കിട്ടിയ കാര്യം വിന്‍ഡീസ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്.
വിന്‍ഡീസ് ടീമിന്റെ നടപടിയെ തുടര്‍ന്ന് പരസ്യവരുമാനത്തിലുമായി ബി.സി.സി.ഐയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതായി കത്തില്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടി. മത്സരം സംപ്രേഷണം ചെയ്യുന്നതിനുള്ള കരാര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ടിക്കറ്റ് വില്‍പന വഴി രണ്ട് മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ പറയുന്നു. 15 ദിവസത്തിനുള്ളില്‍ കത്തിന്മേല്‍ ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമപരമായി നീങ്ങുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha