ബൗളര്‍മാരെ മുന്നില്‍ നിര്‍ത്തി കോഹ്‌ലിമാജിക്ക് :തകര്‍ന്നടിഞ്ഞ് ലങ്ക
കട്ടക്കില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ ജയം തികച്ചും ആധികാരികം. ഇന്ത്യ ഉയര്‍ത്തിയ 363 എന്ന റണ്‍മലയ്‌ക്കു മുന്നില്‍ ലങ്കയുടെ തിരിച്ചടി 39.2 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു. കട്ടക്കിലെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്ത്യ കുറിച്ചത്.ക്യാപ്‌റ്റന്‍ കോഹലിയുടെ തന്ത്രങ്ങളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. 34 റണ്‍സിനു നാലു വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശര്‍മയാണ് ലങ്കയെ വിറപ്പിച്ചുനിര്‍ത്തിയത്. അക്ഷര്‍ പട്ടേലും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. രഹാനെയാണ് മാന്‍ ഓഫ് ദ് മാച്ച്.
ധോണിയില്ലാതെയാണ് ടീം ഇന്ത്യ മത്സരത്തിറങ്ങിയത്. സെഞ്ചുറികള്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും (113) അജിങ്ക്യ രഹാനെയും (111) പണിതുയര്‍ത്തിയ റണ്‍മലയ്‌ക്കു മറുപടി നല്‍കാന്‍ ലങ്കന്‍ നിരയില്‍ ആരും മുന്നോട്ടുവന്നില്ല. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ അഞ്ചു വിക്കറ്റിന് 363. ശ്രീലങ്ക-39.2 ഓവറില്‍ 194. 36 പന്തില്‍ 43 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. തിസാര പെരേര (29), ഉപുല്‍ തരംഗ (28) എന്നിവരാണ് പിന്നത്തെ സ്‌കോറര്‍മാര്‍.
ടോസ് നേടിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ലങ്കയുടെ തന്ത്രം പാളി. പതിയെയായിരുന്നു ധവാന്റെയും രഹാനെയുടെയും തുടക്കം. അരങ്ങേറ്റക്കാരന്‍ ഗാമഗേയുടെ മെയ്‌ഡന്‍ ഓവറിനുശേഷം ധവാന്‍ ഫോറോടെ തുടക്കമിട്ടു. രഹാനെയും മോശമാക്കിയില്ല. ഓഫ് സൈഡില്‍ കരുത്തറിയിച്ച കിടിലന്‍ ബൗണ്ടറികളോടെ ഇരുവരും ഫോമിലായതോടെ ലങ്ക പ്രതിരോധത്തിലായി. ക്യാപ്‌റ്റന്‍ ഏയ്‌ഞ്ചലോ മാത്യൂസ് പന്തെടുത്തിട്ടും ഫലമുണ്ടായില്ല.
ഇരട്ട സെഞ്ച്വറി തികച്ചശേഷം മാത്രമാണ് രഹാനയും ധവാനും തമ്മിലുള്ള സഖ്യം പിരിക്കാന്‍ ലങ്കക്കായത്. പ്രിയഞ്‌ജന്റെ പന്തില്‍ ധവാനാണ് ആദ്യം പുറത്തായത്. 96 പന്തില്‍ സെഞ്ചുറി തികച്ച ധവാന്‍ 107 പന്തില്‍ മൂന്നു സിക്‌സും 14 ഫോറും സഹിതമാണ് 113 റണ്‍സെടുത്തത്. ബാറ്റില്‍തട്ടിയ പന്ത് കാലിലിടിച്ച്‌് വിക്കറ്റില്‍ പതിക്കുകയായിരുന്ന
രണ്‍ദീവിന്റെ ഫുള്‍ടോസില്‍ ജയവര്‍ധനെ പിടികൂടുമ്പോള്‍ രഹാനെയുടെ പേരില്‍ 111 റണ്‍സ്. 108 പന്ത് നേരിട്ട ഇന്നിങ്‌സില്‍ രണ്ടു സിക്‌സും 13 ഫോറും രഹാനെയുടെ ബാറ്റില്‍നിന്നു പറന്നു. 200-ാം ഏകദിനത്തിനു പാഡ് കെട്ടിയ സുരേഷ് റെയ്‌നയും ആത്മവിശ്വാസത്തിലായിരുന്നു. 34 പന്തില്‍നിന്ന് നാലു ഫോറും മൂന്നു സിക്‌സും സഹിതം 52 റണ്‍സ്. ഇതിനിടെ ഏകദിനത്തിലെ 5000 റണ്‍സും റെയ്‌ന പൂര്‍ത്തിയാക്കി. അഞ്ചുപരമ്പരയിലെ ആദ്യ ഏകദിന വിജയം ആധികാരികമായി ഇന്ത്യ കൈപ്പിടിയില്‍ ഒതുക്കി.
https://www.facebook.com/Malayalivartha