ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാന്‍ സച്ചിന്‍ കൊച്ചിയില്‍
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ ആദ്യ കളി കാണാന്‍ ടീമിന്റെ സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തും. ഗോവ എഫ്.സിയുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം. ആറാം തീയതി നടക്കുന്ന ആദ്യ ഹോംമാച്ചിലൂടെ ആറാം സ്ഥാനത്തുനിന്നു മുകളിലേക്കു കയറുകയാണു ടീമിന്റെ ലക്ഷ്യം.
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദം സൃഷ്ടിച്ച ആത്മകഥയായ \'പ്ലേയിങ് ഇറ്റ് മൈ വേ\' എന്ന പുസ്തകവും സച്ചിന്‍ വ്യാഴാഴിച്ച കൊച്ചിയില്‍ പ്രകാശനം ചെയ്യും. ഇന്ത്യന്‍ കോച്ചായിരുന്ന ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ സച്ചിന്റെ ആത്മകഥയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയക്കാരനായ ഈ മുതിര്‍ന്ന താരം
കോച്ചായിരുന്ന സമയത്ത് ഒരു \'റിങ് മാസ്റ്ററെ\' പോലെയായിരുന്നു പെരുമാറിയിരുന്നതെന്നാണ് സച്ചിന്‍ ആത്മകഥയില്‍ പറയുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന് ചാപ്പല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയിരുന്നില്ലെന്നും 2007 ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും പറയുന്നു.
ഉച്ചതിരിഞ്ഞു മൂന്നരയ്ക്കും രാത്രിയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയത്. മെഹ്താബ് ഹുസൈന്‍, കോളിന്‍ ഫാല്‍വെ തുടങ്ങിയവര്‍ ആദ്യമെത്തി. ബാക്കിയുള്ളവര്‍ രാത്രി ഒന്‍പതിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ടീം ഇന്നു രാവിലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ മൈതാനത്തു പരിശീലനം നടത്തും. ഗോവ ടീം ഇന്നു പരിശീലനത്തിന് ഇറങ്ങാന്‍ സാധ്യത കുറവാണ്. മുംബൈയ്‌ക്കെതിരായ തോല്‍വിയുടെ പേരില്‍ കണ്ണീരൊഴുക്കുന്നതില്‍ കാര്യമില്ലെന്ന പക്ഷക്കാരനാണ് ടീം മാനേജരും ഗോള്‍ കീപ്പറുമായ ഡേവിഡ് ജയിംസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha