സച്ചിന്റെ ആരോപണങ്ങളെ തള്ളി ചാപ്പല്‍
സച്ചിന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ടീം ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. ദ്രാവിഡിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് ചാപ്പല്‍ പറഞ്ഞു.സച്ചിന്‍ തന്റെ ആത്മകഥയിലാണ് ചാപ്പലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
2007 ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡിനെ നായകസ്ഥാനത്തു നിന്ന് നീക്കി തന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ചാപ്പല്‍ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നുവെന്ന് സച്ചിന്‍ ആത്മകഥയില്‍ പറയുന്നു.വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന സച്ചിന്റെ ആത്മകഥ \'പ്ലേയിംഗ് ഇറ്റ് മൈ വേ\'യിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചാപ്പല്‍യുഗത്തെക്കുറിച്ച് സച്ചിന്‍ പരാമര്‍ശിക്കുന്നത്.
ദ്രാവിഡില്‍ നിന്നു നായക സ്ഥാനം ഏറ്റെടുത്താല്‍ തങ്ങള്‍ക്കിരുവര്‍ക്കും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളോളം നിയന്ത്രിക്കാമെന്ന് ചാപ്പല്‍ പറഞ്ഞതായി സച്ചിന്‍ പറയുന്നു. തന്നെ കാണാനായി വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്തരമൊരു വാഗ്ദാനം ചാപ്പല്‍ മുന്നോട്ടുവെച്ചത്. ഈ സമയം ഭാര്യ അഞ്ജലിയും എനിക്കൊപ്പമുണ്ടായിരുന്നു. ചാപ്പലിന്റെ വാക്കുകള്‍ കേട്ട് അവരും അമ്പരന്നു എന്നാണ് സച്ചിന്റെ വെളിപ്പെടുത്തല്‍.
ടീമിന്റെ നായകനായ ദ്രാവിഡില്‍ ചാപ്പലിന് ഒട്ടും മതിപ്പില്ലെന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി ചാപ്പലിന്റെ ആവശ്യം ഞാന്‍ കൈയോടെ തള്ളി. എന്നിട്ടും ഇക്കാര്യങ്ങളെല്ലാം എന്നെ ബോധ്യപ്പെടുത്താനായി ഏതാനും മണിക്കൂറുകള്‍ കൂടി ചാപ്പല്‍ അവിടെ ചെലവഴിച്ചു. ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി -സച്ചിന്‍ പറയുന്നു.
ലോകകപ്പിന് ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോഴായിരുന്നു ഇത്. ഒരു റിംഗ് മാസ്റ്ററെപ്പോലെ തന്റെ ആശയങ്ങള്‍ കളിക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ചാപ്പല്‍ എല്ലായ്‌പ്പോഴും ശ്രമിച്ചത്. കളിക്കാരുടെ അസൗകര്യമോ അതൃപ്തിയോ അദ്ദേഹം പരിഗണിച്ചതേയില്ലെന്നും സച്ചിന്‍ പറയുന്നു. 2005 മുതല്‍ 2007 ലോകകപ്പ് വരയെയായിരുന്നു ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha