സച്ചിന്റെ അത്മകഥയുടെ ആദ്യ പതിപ്പ് അമ്മയ്ക്ക്; ഇതെന്റെ ആത്മാര്‍ഥമായ പരിശ്രമമെന്ന് സച്ചിന്‍
ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ആത്മകഥയുടെ ആദ്യ പതിപ്പ് അമ്മയ്ക്ക് സമ്മാനിച്ചു. ലോകമെമ്പാടുമുള്ള സച്ചിന്‍ ആരാധകര്‍ ഉറ്റ് നോക്കിക്കൊണ്ടിരുന്ന \'പ്ലേയിംഗ് ഇറ്റ് മൈ വേ\' എന്ന പുസ്തകത്തിന്റ ആദ്യ പതിപ്പാണ് സച്ചിന്‍ ബുധനാഴ്ച തന്റെ അമ്മ രജനിയ്ക്ക് സമ്മാനിച്ചത്. അമ്മയുടെ മുഖത്തെ അഭിമാനത്തിന് വിലമതിക്കാനാകില്ല\' എന്നും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സുഖമില്ലാതെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് പുസ്തകം കൈമാറുന്ന ചിത്രം സച്ചിന്‍ തന്നെ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും ലോകത്തിന് സമ്മാനിച്ചു. ഭാരതരത്‌ന ലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ച സച്ചിന്‍ തന്റെ ആത്മകഥ ഏറെ പ്രിയപ്പെട്ട അമ്മയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.
മുംബയില്‍ നടന്ന ഔദ്യോഗിക പ്രകാശന ചടങ്ങില്‍ സുനില്‍ ഗാവസ്‌കര്‍ , ദിലീപ് വെംഗ്‌സാര്‍ക്കര്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, സച്ചിന്റെ ഭാര്യ അഞ്ജലി, ജേഷ്ഠന്‍ അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താന്‍ മൂന്നുവര്‍ഷമായി ഈ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. \'\'ഇതെന്റെ ആത്മാര്‍ത്ഥമായ പരിശ്രമമാണ്. എന്റെ ജീവിതം എന്തായിരുന്നുവെന്ന് ജനം അറിയണമെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. മൂന്നുവര്‍ഷത്തോളമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. കഴിഞ്ഞ 41 വര്‍ഷത്തെ എന്റെ ജീവിതം ഓര്‍ത്തെടുക്കുക വളരെ മനോഹരമായ സംഗതിയായിരുന്നു സച്ചിന്‍ പറഞ്ഞു. പുസ്തക രചനയില്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു. ഹാച്ചെറ്റ് ഇന്ത്യ പബ്‌ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.പ്രകാശനം കഴിഞ്ഞദിവസം തന്നെ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച പുസ്തകമെന്ന റെക്കാഡും പ്‌ളേയിംഗ് ഇറ്റ് മൈവേ സ്വന്തമാക്കി. 100000 കോപ്പികളാണ് പ്രസാധകര്‍ ആദ്യ എഡിഷനില്‍ പുറത്തിറക്കുന്നത്. ഇന്ന് ഇന്ത്യയിലെ വിവിധ വേദികളില്‍ പ്രകാശനച്ചടങ്ങുകള്‍ നടക്കും. കൊച്ചിയില്‍ ഐ.എസ്.എല്‍ മത്സരവേദിയിലും പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha