കോഹ്‌ലി സോഷ്യല്‍മീഡിയയിലെ ജനപ്രിയ ക്രിക്കറ്റര്‍
സൈബര്‍ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റര്‍ ഇന്ത്യയുടെ വിരാട് കൊഹ്‌ലി. ഫേസ്ബുക്കില്‍ 18 മില്യണ്‍ ആരാധകരും ട്വിറ്ററില്‍ 4.34 മില്യണ്‍ ആരാധകരുമാണ് കൊഹ്‌ലിയ്ക്ക് ഉള്ളത്. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ജനപ്രീതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെയാണ് കൊഹ്‌ലി പിന്നിലാക്കിയത്.
ഫേസ്ബുക്കിലെ ലൈക്കിന്റെ കാര്യത്തില്‍ 11 മില്യണ്‍ ആരാധകരുള്ള ധോണിയെ പിന്തള്ളിയാണ് കൊഹ്‌ലി ഒന്നാമതെത്തിയത്. ട്വിറ്ററില്‍ ധോണിക്ക് 3.18 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ട്വിറ്ററില്‍ ഓരോദിവസവും പുതിയ 7000 ഫോളോവേഴ്‌സാണ് കൊഹ്‌ലിയ്ക്ക് കൂടുന്നത്.
അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ ധോണി തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്‍ ക്രിക്കറ്റര്‍. പ്രതിവര്‍ഷം 30 മില്യണ്‍ ഡോളറാണ് ധോണിയുടെ സമ്പാദ്യം. എന്നാല്‍ അഡിഡാസ്, ടയോട്ട എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡറായ കൊഹ്‌ലി വരുംവര്‍ഷങ്ങളില്‍ ധോണിയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha