കരണ്‍ , രാഹൂല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍
കെ.എല്‍. രാഹുലും ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയും ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം തേടി. പരുക്കുമൂലം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. വിക്കറ്റ്കീപ്പര്‍ - ബാറ്റ്സ്മാന് നമാന്‍ ഓജ ആദ്യ ടെസ്റ്റിനു മാത്രം ടീം ഇന്ത്യയില്‍ ഇടംപിടിച്ചു. യുവതാരങ്ങള്‍ക്കു സിലക്ഷന്‍ കമ്മിറ്റി പ്രാധാന്യം നല്കിയപ്പോള് ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, ഹര്ഭജന് സിങ്, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ തുടങ്ങിയവര്‍ക്കു സ്ഥാനം ലഭിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മല്‍സരങ്ങള്‍ക്കിടെ കൈക്കു പരുക്കേറ്റ ധോണി ഡിസംബര്‍ നാലിനു ബ്രിസ്ബേനില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍നിന്നു വിട്ടുനില്‍ക്കും.
സുരേഷ് റെയ്ന ഏറെക്കാലത്തിനുശേഷം ടീമിലെത്തി. ബൗണ്‍സറുകള്‍ക്കെതിരെ സാങ്കേതികപ്പിഴവു കാട്ടുന്ന റെയ്ന ഓസ്ട്രേലിയന്‍ പിച്ചില്ത്തന്നെ നടത്തിയ ഈ മടങ്ങിവരവ് അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണെന്നു വ്യക്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha