പ്രവീണ്‍ കുമാറിന്റെ എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല മോഷണം പോയി
ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന്റെ എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല മോഷണം പോയി. വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിങ്കളാഴ്ച ഉത്തര്‍പ്രദേശിനുവേണ്ടി രാജസ്ഥാനെതിരെ കളിക്കുന്നതിനിടെ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമില്‍വെച്ചാണ് സംഭവം. ഗ്രൗണ്ടിലേക്ക് പോകുന്നതിനു മുമ്പ് 30 പവന് തൂക്കമുള്ള മാല ഡ്രസിങ് റൂമിലെ കസേരയില്‍ വെച്ച് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha