അത് ശരിക്കും വെടിക്കെട്ട് തന്നെ... 264 റണ്‍സ് നേടി രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി; ഇത് രണ്ടാം ഡബിള്‍ സെഞ്ചുറി
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് സ്വന്തം. 151 പന്തിലാണ് രോഹിത് ശര്‍മയുടെ രണ്ടാം ഇരട്ട ശതക നേട്ടം. 25 ഫോറും 5 സിക്‌സും അഴകു ചാര്‍ത്തിയ ഇന്നിങ്‌സിലാണ് ശര്‍മ ഇരട്ട സെഞ്ചുറിയിലെത്തിയത്.
ശ്രീലങ്കന്‍ താരം എരങ്കയെറിഞ്ഞ 46-ാം ഓവറിലാണ് പുതിയ ചരിത്രം പിറന്നത്. 264 റണ്‍സ് നേടിയ ശര്‍മ അവസാന പന്തില്‍ പുറത്തായി. 219 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു ഇതുവരെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ്.
ശ്രീലങ്കയ്‌ക്കെതിരായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന നാലാം ഏകദിന മത്സരത്തിലാണ് രോഹിത് ശര്‍മ തന്റെ രണ്ടാം ഇരട്ട സെഞ്ചുറിയും, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാലാം ഇരട്ട സെഞ്ച്വറിയും നേടിയത്.
രണ്ടു ഏകദിന ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനുമായി രോഹിത്. ഏകദിനത്തിലെ എല്ലാ ഇരട്ട സെഞ്ച്വറികളും തന്നെ ഇന്ത്യക്കാരുടെ പേരിലാണെന്ന സവിശേഷതയുമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിലായിരുന്നു ശര്‍മയുടെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി നേട്ടം. 158 പന്തില്‍ 209 റണ്‍സാണ് അദ്ദേഹം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha