മിച്ചല്‍ ജോണ്സണ് ഐസിസി ക്രിക്കറ്റര്‍
ഓസ്ട്രേലിയയുടെ മിച്ചല്‍ ജോണ്സണ് ഐസിസി ക്രിക്കറ്റര്‍ പുരസ്കാരം നേടി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും ജോണ്സണ് തന്നെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സിനെ മികച്ച ഏകദിന താരമായും തെരഞ്ഞെടുത്തു. ഇന്ത്യയുടെ വിരാട് കോഹ്ലിയും മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന ജോണ്സണ് ടെസ്റ്റില്‍ 15.23 ശരാശരിയില്‍ 59 വിക്കറ്റും ഏകദിനത്തില്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റും നേടി. ഇത് രണ്ടാം തവണയാണ് ജോണ്സണ് ഐസിസി ക്രിക്കറ്റര്‍ പുരസ്കാരം നേടുന്നത്. ഓസ്ട്രേലിയയുടെ മുന്‍ നായകന് റിക്കി പോണ്ടിംഗിന് ശേഷം രണ്ടു തവണ പുരസ്കാരം നേടുന്ന ഏക താരവുമായി ജോണ്സണ്. പുരസ്കാരം വലിയ ബഹുമതിയായി കാണുന്നുവെന്ന് ജോണ്സണ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha